ദുബായ്: ഊബർ ടാക്സി സേവനം ദുബായിൽ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയുമായി ഇത് സംബന്ധിച്ച് കരാറിൽ ഒപ്പിട്ടു. ഇതോടെ ദുബായിൽ 14,000 കാറുകളും 4700 ലിമോസിനുകളും ഊബർ ആപ്പ് വഴി ലഭ്യമാക്കും.

ആർ.ടി.എയുടെ കീഴിലുള്ള ടാക്സികളും ലിമോസിനുകളുമാണ് ഇതിന് ഉപയോഗിക്കുക. വ്യാഴാഴ്ച മുതൽ തന്നെ ഊബറിലൂടെ ഈ സേവനം ലഭ്യമായി തുടങ്ങും. ഊബറിലൂടെ ബൂക്ക് ചെയ്താലും ടാക്സി നിരക്കുകളിൽ വർധനവ് ഉണ്ടാകില്ല.