- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ വിസ ഇടപാടുകൾക്ക് സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ നിർബന്ധമാക്കി; നിയമം പ്രാബല്യത്തിൽ
ദുബായ്: വിസ ഇടപാടുകൾക്ക് സർട്ടിഫിക്കറ്റുകളുടെ ഒർജിനൽ നിർബന്ധമാക്കികൊണ്ട് ദുബായിയിൽ നിയമം നിലവിൽ വന്നു. ഇനി മുതൽ രേഖകളുടെ പകർപ്പുകൾ സ്വീകരിക്കില്ല. വിസ ഇടപാടുകൾക്കുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ മാസമാണ് വിഷൻ എന്ന പേരിൽ ദുബായ് താമസ കുടിയേറ്റ വകുപ്പ് പുതുക്കി നിശ്ചയിച്ചത്. നിയമം നിലവിൽ വന്നതോടെ വിസ ഇടപാടിനുള്ള അപേക്ഷയ്‌ക്കൊപ്പം എല്ലാ
ദുബായ്: വിസ ഇടപാടുകൾക്ക് സർട്ടിഫിക്കറ്റുകളുടെ ഒർജിനൽ നിർബന്ധമാക്കികൊണ്ട് ദുബായിയിൽ നിയമം നിലവിൽ വന്നു. ഇനി മുതൽ രേഖകളുടെ പകർപ്പുകൾ സ്വീകരിക്കില്ല. വിസ ഇടപാടുകൾക്കുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ മാസമാണ് വിഷൻ എന്ന പേരിൽ ദുബായ് താമസ കുടിയേറ്റ വകുപ്പ് പുതുക്കി നിശ്ചയിച്ചത്.
നിയമം നിലവിൽ വന്നതോടെ വിസ ഇടപാടിനുള്ള അപേക്ഷയ്‌ക്കൊപ്പം എല്ലാ രേഖകളുടെയും ഒറിജിനൽ തന്നെ ഹാജരാക്കണം. ടൈപ്പിങ് സെന്ററുകളിലും രേഖകളുടെ പകർപ്പുകൾ സ്വീകരിക്കുന്നതല്ല. അപേക്ഷയ്‌ക്കൊപ്പം സ്‌പോൺസറുടെ എമിറേറ്റ് ഐഡന്റിറ്റി കാർഡും ഇന്റർ നാഷണൻ ബാങ്ക് അക്കൗണ്ട് നമ്പറും ഹാജരാക്കണം.
നടപടിക്രമങ്ങളിൽ വകുപ്പ് കൈക്കൊണ്ടിരിക്കുന്ന ഈ മാറ്റം യുഎഇ സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും ദുബായിയിലെ താമസ വിസക്കാർക്കും വിദേശികൾക്കും ബാധകമാണ്. പേപ്പറിന്റെ ഉപയോഗം കുറക്കുന്നതിനും വിസാ ഇടപാടുകൾ വിസ ഇടപാടുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെയും ഭാഗമായാണ് ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ പുതിയ നടപടി.