ദുബൈ: പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനവുമായി യുഎഇ. യാത്രാവിലക്കിൽ നാട്ടിൽ കുടങ്ങിയവരുടെ താമസ വീസാ കാലാവധി യുഎഇ നീട്ടി. ഡിസംബർ ഒൻപത് വരെയാണ് കാലാവധി നീട്ടിയത്. വീസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ഐസിഎ, ജീഡിആർഎഫ്എ അനുമതി വാങി യുഎഇയിലേക്ക് മടങ്ങാം. ഇതോടെ പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് തീരുമാനം ആശ്വാസമാകും.

ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും നല്ലൊരു ശതമാനം പ്രവാസികൾക്കും രണ്ടോ മൂന്നോ നാലോ മാസത്തേക്ക് വിസ കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ട്. നിലവിൽ ദുബൈ വിസക്കാർക്ക് മാത്രമാണകാലാവധി നീട്ടിക്കിട്ടിയിരിക്കുന്നത്.

അതേസമയം, മെയ് മാസത്തിന് ശേഷം കാലാവധി അവസാനിച്ച വിസകളുടെ എക്സ്പയറി ഡേറ്റാണ് നിലവിൽ നീട്ടിയിരിക്കുന്നത്. ചിലർക്ക് ഒരു മാസം അധികം ലഭിച്ചപ്പോൾ ഭൂരിപക്ഷം പേർക്കും എക്‌സ്പയറി ഡേറ്റ് കാണിക്കുന്നത് നവംബർ 9, ഡിസംബർ 9 തീയതികളാണ്.

ദുബൈയിലെ താമസവിസക്കാർ നാട്ടിലാണെങ്കിൽ ആറമാസത്തിനുള്ളിൽ ദുബൈയിലെത്തി വിസ പുതുക്കണമെന്നാണ് നിയമം. എന്നാൽ, യാത്രാവിലക്ക് മൂലം പലർക്കും ഇതിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഇത്തരക്കാർക്ക് ദുബൈയിലെത്തി വിസ പുതുക്കാനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്

https://amer.gdrfad.gov.ae/visa-inquiry

എന്ന ലിങ്ക് വഴി വിസ കാലാവധി പരിശോധിക്കാം