- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് വെയർഹൗസിൽ തീപ്പിടിത്തം; ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു പേർവെന്തുമരിച്ചു
ദുബായ്: ദുബായിൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലുണ്ടായതീപ്പിടിത്തത്തിൽ അതിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു പേർവെന്തുമരിച്ചു. ഞായറാഴ്ച പുലർച്ചെ നാലര മണിയോടെയായിരുന്നു സംഭവം. അൽഖൂസിലെമൂന്നാം നമ്പർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വെയർ ഹൗസിലാണ് തിപ്പിടിത്തമുണ്ടായതെന്ന്‌സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ മരണപ്പെട്ട ജീവനക്കാരെകുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. വിവരമറിഞ്ഞ് അഗ്‌നിശമന സേന വെയർഹൗസിലെത്തുമ്പോഴേക്കും മറ്റ് രണ്ട്വെയർ ഹൗസുകളിലേക്കു കൂടി തീ വ്യാപിച്ചിരുന്നതായി ദുബയ് സിവിൽ ഡിഫൻസ്‌വക്താവ് മുഹമ്മദ് ഹാമിദ് പറഞ്ഞു. കെട്ടിടകത്ത് സൂക്ഷിച്ചിരുbzന്ന സാധനങ്ങൾ തീആളിക്കത്താൻ സഹായിക്കുന്നതായതിനാലാണ് തീ ഇത്രവേഗത്തിൽ വ്യാപിച്ചതെന്ന്അദ്ദേഹം അറിയിച്ചു. അമ്പതോളം അഗ്‌നിശമന സൈനികർ ചേർന്ന് ഏറെനേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. അപ്പോഴേക്കും ആദ്യംതീപ്പിടിത്തമുണ്ടായ വെയർഹൗസ് പൂർണമായും കത്തിനശിച്ചിരുന്നു. രാവിലെഒൻപത് മണിയോടെ
ദുബായ്: ദുബായിൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലുണ്ടായതീപ്പിടിത്തത്തിൽ അതിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു പേർവെന്തുമരിച്ചു. ഞായറാഴ്ച പുലർച്ചെ നാലര മണിയോടെയായിരുന്നു സംഭവം. അൽഖൂസിലെമൂന്നാം നമ്പർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വെയർ ഹൗസിലാണ് തിപ്പിടിത്തമുണ്ടായതെന്ന്‌സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ മരണപ്പെട്ട ജീവനക്കാരെകുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
വിവരമറിഞ്ഞ് അഗ്‌നിശമന സേന വെയർഹൗസിലെത്തുമ്പോഴേക്കും മറ്റ് രണ്ട്
വെയർ ഹൗസുകളിലേക്കു കൂടി തീ വ്യാപിച്ചിരുന്നതായി ദുബയ് സിവിൽ ഡിഫൻസ്‌വക്താവ് മുഹമ്മദ് ഹാമിദ് പറഞ്ഞു. കെട്ടിടകത്ത് സൂക്ഷിച്ചിരുbzന്ന സാധനങ്ങൾ തീആളിക്കത്താൻ സഹായിക്കുന്നതായതിനാലാണ് തീ ഇത്രവേഗത്തിൽ വ്യാപിച്ചതെന്ന്അദ്ദേഹം അറിയിച്ചു. അമ്പതോളം അഗ്‌നിശമന സൈനികർ ചേർന്ന് ഏറെനേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. അപ്പോഴേക്കും ആദ്യംതീപ്പിടിത്തമുണ്ടായ വെയർഹൗസ് പൂർണമായും കത്തിനശിച്ചിരുന്നു. രാവിലെഒൻപത് മണിയോടെയാണ് പൂർണമായും തീക്കെടുത്താനായതെന്ന് ഉദ്യോഗസ്ഥർഅറിയിച്ചു.
എന്നാൽ രാവിലെ പത്തര മണിയോടെയാണ് കെട്ടിടകത്തിനകത്ത് മൂന്ന് ജീവനക്കാർ ഉണ്ടായിരുന്നുവെന്ന വിവരം കമ്പനി ഉദ്യോഗസ്ഥർ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇവ പോസ്റ്റ് മോർട്ടം ഉൾപ്പെടെയുള്ളനടപടിക്രമങ്ങൾക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചതായി പൊലീസ്അറിയിച്ചു. തീപ്പിടുത്തമുണ്ടാവാനുള്ള കാരണമെന്തെന്ന് അന്വേഷിച്ചുവരികയാണെന്നുംപൊലീസ് പറഞ്ഞു