ദുബായ്: വൈ.എം.സി.എ ദുബായ്‌യുടെ ഒൻപതാമത് എക്യൂമിനിക്കൽ കൺവൻഷൻ ഇന്നു മുതൽ ബുധൻ വരെ ദുബായ് ട്രിനിറ്റി ദേവാലയത്തിൽ നടക്കും. മാർത്തോമ്മാ സഭയിലെ സുവിശേഷകൻ റവ. എം.സി.സാമുവേലാണ് മുഖ്യ പ്രഭാഷകൻ.

എല്ലാ ദിവസവും വൈകിട്ട് 8 മുതൽ 10 വരെയാണ് കൺവൻഷൻ. വൈകിട്ട് 8-നു ഗാന ശുശ്രൂഷ, മധ്യസ്ഥ പ്രാർത്ഥന തുടര്ന്നു കൺവൻഷൻ.

ഇന്നു (നവംബർ 6 തിങ്കൾ) വൈകിട്ട് 8-ന് ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി ഫാ. നൈനാൻ ഫിലിപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക് 050 - 5948485