- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സീറോ മലബാർ സഭയിൽ വിഭൂതി തിരുനാളിന് തുടക്കമായി
ഡബ്ലിൻ സീറോ മലബാർ സഭ ഫെബ്രുവരി 15 തിങ്കളാഴ്ച വിഭൂതി തിരുനാൾ താല ഫെട്ടർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വച്ച് ആചരിക്കുന്നു. ഫെബ്രുവരി 14 ഞായറാഴ്ച അർദ്ധരാത്രിമുതൽ അൻപത് നോമ്പ് (വലിയ നോമ്പ്) ആരംഭിക്കുന്നു. സീറോ മലബാർ ക്രമമനുസരിച്ച് അൻപത് നൊമ്പിന്റെ ആദ്യദിനമായ തിങ്കളാഴ്ച വൈകിട്ട് 4:30 മണിമുതൽ ആരാധനയും, നോമ്പ് ഒരുക്ക സന്ദേശവും. തുടർന്ന് അനുതാപ ശുശ്രൂഷ, 6 മണിക്ക് വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തപ്പെടുന്നു. ചങ്ങനാശേരി അതിരൂപതയിലെ ഫാ. ജിസൻ പോൾ വേങ്ങാശേരിയാണ് സന്ദേശം നൽകുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ വഴി തിരുകമ്മങ്ങളിൽ പങ്കെടുക്കുവാൻ അവസരമൊരുക്കിയിട്ടുണ്ട്. താഴെകൊടുത്തിരിക്കുന്ന യുടൂബ് ലിങ്കിലൂടെ https://youtu.be/NA7ifvh1u88 തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാം.
ചാക്കുടുത്തും ശിരസിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ ഈ നോമ്പുകാലം അനുതാപത്തിന്റേയും മാനസാന്തരത്തിന്റേയും അനുഭവമായി മാറുവാൻ ഏവരേയും വിഭൂതി തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.