രാജാധിരാജനായ മിശിഹായുടെ മഹത്വപൂർണമായ യെരുശലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രയേൽ ജനം സൈത്തിൻ കൊമ്പുകൾ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ യെരുശലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓർമ പുതുക്കുന്ന ഓശാന തിരുനാൾ ഡബ്ലിൻ സീറോ മലബാർ സഭ, ഏപ്രിൽ 9 ന് ഓശാന ഞായറാഴ്ച ആചരിക്കുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുകർമ്മ സമയ ക്രമീകരണം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു.

1. St. Mark's Church, Springfield, Tallaght - 10.00 a.m
2. St. Brigid's Church Blanchardstown - 1.30 p.m
3. Church of The Nativity of our Lord, Beaumont - 2.00 p.m
4. St. Finian's Church, River Valley, Swords - 2.00 pm
5. St. Fergal's Church, Killarney Road, Bray - 3.00 p.m
6. Mary Immaculate Church, Inchicore - 3.30 p.m
7. St. Peter's Church, Phibsborough - 4.00 p.m
8. Church of Guardian Angel's Newtown park avenue, Blackrock - St. Joseph's - 4.30 p.m
9. Divine Mercy Church, Lucan - 5.00 p.m

ഏവർക്കും ഓശാന തിരുനാളിന്റെ ആശംസകൾ നേരുന്നതോടൊപ്പം, തിരുക്കർമങ്ങളിൽ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.