ലോക പാപങ്ങൾ ഏറ്റു വാങ്ങി കുരിശിൽ മരിച്ച ഈശോ മൂന്നാം ദിവസം ഉതഥാനം ചെയ്തുവെന്ന വിശ്വാസസത്യം പ്രഘോഷിക്കുന്ന ഉയിർപ്പ് തിരുന്നാൾ ഡബ്ലിൻ സീറോ മലബാർ ചർച്ച് വിവിധ മാസ്സ് സെന്റെരുകളിൽ പ്രത്യേക തിരുക്കർമ്മങ്ങളോടെ ആചരിക്കുന്നു .വിവിധ മാസ്സ് സെന്റെരുകളിലെ തിരുക്കർമ്മ സമയം താഴെപ്പറയും വിധം ക്രമീകരിച്ചിരിക്കുന്നു .

ഏവർക്കും ഉയിർപ്പ് തിരുനാളിന്റെ ആശംസകൾ നേരുന്നതോടൊപ്പം, തിരുക്കർമങ്ങളിൽ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങര & ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

ഈശോയുടെ കുരിശുമരണത്തെ അനുസ്മരിച്ചുകൊണ്ട് ബ്ലാഞ്ചാർഡ്‌സ്ടൗൺ,ക്ലോണി, ഫിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നടത്തപ്പെട്ടു. ഡബ്ലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറു കണക്കിന് വിശാസികളാണ് ദുഃഖവെള്ളി തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നോമ്പ് കാല ധ്യാനം ഇന്ന് (ദുഃഖശനി) സമാപിക്കും.