- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ എയർപോർട്ടിലെ ഡിപ്പാർച്ചർ റോഡ് നവീകരിക്കുന്നു; റോഡ് മൂന്നു മാസം അടച്ചിടും; യാത്രക്കാർക്ക് പകരം സംവിധാനം
ഡബ്ലിൻ : എയർപോർട്ട് ടെർമിനലിലെ ഡിപ്പാർച്ചർ റോഡ് അറ്റകുറ്റ പണികൾക്കായി സെപ്റ്റംബർ 28 മുതൽ മൂന്നു മാസത്തേക്ക് അടയ്ക്കുന്നു. ടെർമിനൽ ആധുനീകരിക്കുന്നതിന്റെ ഭാഗമായാണ് നിർമ്മാണം നടക്കുന്നത്. ഡിസംബർ പകുതിയോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. 43 വർഷത്തെ പഴക്കമുള്ള എയർപോർട്ടിൽ വരുന്ന വാഹനങ്ങളുടേയും മറ്റും എണ്ണത്തിൽ കാര്യമായ വർദ
ഡബ്ലിൻ : എയർപോർട്ട് ടെർമിനലിലെ ഡിപ്പാർച്ചർ റോഡ് അറ്റകുറ്റ പണികൾക്കായി സെപ്റ്റംബർ 28 മുതൽ മൂന്നു മാസത്തേക്ക് അടയ്ക്കുന്നു. ടെർമിനൽ ആധുനീകരിക്കുന്നതിന്റെ ഭാഗമായാണ് നിർമ്മാണം നടക്കുന്നത്. ഡിസംബർ പകുതിയോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.
43 വർഷത്തെ പഴക്കമുള്ള എയർപോർട്ടിൽ വരുന്ന വാഹനങ്ങളുടേയും മറ്റും എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായതിനാലാണ് അറ്റകുറ്റ പണികൾക്ക് ഒരുങ്ങുന്നതെന്ന് എയർപ്പോർട്ട് അധികൃതർ വ്യക്തമാക്കി. ടെർമിനൽ 1ന്റെ ഡ്രെയ്‌നേജ് സംവിധാനം നിലവിലുള്ള റോഡിന്റെ ഉപരിതലം തുടങ്ങിയവ നവീകരിക്കപ്പെടുമെന്ന് എയർപ്പോർട്ടിന്റെ എക്‌സ്‌റ്റേണൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ഹെഡ് സിഒബൻ ഒ ഡോണൽ പറഞ്ഞു. റോഡ് അടയ്ക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി പകരം സംവിധാവും ഏർപ്പെടുത്തുമെന്നും എയർപോർട്ട് അധികൃതർ വ്യക്തമാക്കി.
എയർപ്പോർട്ടിലെ ഏറ്റവും തിരക്കു പിടിച്ച വർഷമായിരുന്നു 2015. യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്ന ക്രിസ്തുമസ് സീസണിലാണ് റോഡ് വീണ്ടും പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കുക. റൺവേ നവീകരണത്തിനായും എയർപോർട്ട് കമ്പനികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചിരുന്നു.
നവീകരണം നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കുണ്ടാവുന്ന അസൗകര്യത്തിൽ് എയർപ്പോർട്ട് അധികൃതർ ഖേദം പ്രകടിപ്പിച്ചു