ഡബ്ലിൻ: ഇനി വിമാനത്താവളത്തിലെ പാസ്‌പോർട്ട് വേരിഫിക്കേഷനും സുരക്ഷാ പരിശോധനകളും ഞൊടിയിൽ പൂർത്തായാക്കാം. പാസ്പോർട്ട് ഉൾപ്പെടെയുള്ള സുരക്ഷാ പരിശോധന സ്വയം നിർവ്വഹിക്കുന്ന ഓട്ടോമാറ്റിക് ഇ ഗെയ്റ്റ് സംവിധാനം അടുത്ത മാസം മുതൽ ഡബ്ലിനിൽ യാഥാർഥ്യമാകും.

സുരക്ഷാ ഭീഷണിയെ നേരിടാനും, എമിഗ്രെഷൻ പരിശോധന തിരക്കുകൾ കുറയ്ക്കാനും ലക്ഷ്യമിടുന്ന ഇ ഗെയ്റ്റിൽ മുഖം തിരിച്ചറിയാനുള്ള ആധുനിക സാങ്കേതിക വിദ്യയും, ബയോമെട്രിക് പാസ്പോർട്ട് പരിശോധന സംവിധാനമുണ്ട്.

ആദ്യ ഘട്ടത്തിൽ ഇരുപതോളം 'ഇ-ഗെയ്റ്റുകളാണ്' ഡബ്ലിൻ എയർപോർട്ടിൽ പ്രവർത്തനം ആരംഭിക്കും. ഈ വർഷം അവസാനത്തോടെ സ്ഥാപിക്കപ്പെടുന്ന മുഴുവൻ ഗെയ്റ്റുകളും പ്രവർത്തനം ആരംഭിക്കും.പ്രവർത്തനത്തിന്റെ ആദ്യ ഘട്ടത്തിൽ ഇ പാസ്പോർട്ട് ഉപയോഗിക്കുന്ന 18 വയസ്സിനു മുകളിലുള്ള ഐറിഷ് ഇ.യു യാത്രക്കാർക്കും, ഐറിഷ് പാസ്പോർട്ട് കൈവശമുള്ളവർക്കും ഇ-ഗെയ്റ്റ് ഉപയോഗിക്കാനാകും.