ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപെട്ട ബൈബിൾ ക്വിസ് 2015ന്റെ വിജയികളെ പ്രഖ്യാപിച്ചു .

മൂന്ന് വിഭാഗങ്ങളായാണ് ബൈബിൾ ക്വിസ് നടത്തപെട്ടത്. ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയർ) വിഭാഗത്തിൽ   അശ്വിൻ വിൽസൺ (ഇഞ്ചിക്കോർ)ഒന്നാം സ്ഥാനവും, ആൽബർട്ട് സ്റ്റീഫൻ (ലൂക്കൻ), അർപ്പിതാ ബെന്നി(ഫിസ്ബറോ)എന്നിവർ രണ്ടാം സ്ഥാനവും ലെസ് ലിൻ വിനോദ് (ബ്രേ) മൂന്നാം സ്ഥാനവും നേടി.
 
സീനിയർ വിഭാഗത്തിലെ ആദ്യ  മൂന്ന് സ്ഥാനങ്ങളും താല മാസ് സെന്ററിലെ പ്രതിഭകൾ കരസ്ഥമാക്കി.ജസ്വിൻ ജേക്കബ്, കാവ്യ ആൻ റെജി, മേഘ ജെയിംസ് എന്നിവരാണ് ഏഴു മുതൽ വേദപാഠം പഠിക്കുന്ന കുട്ടികൾ എല്ലാവരും ഉൾപെട്ട  (സീനിയർ ) വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്.

മാതാപിതാക്കളടക്കം ബാക്കിയെല്ലാ പ്രായപരിധിയിലുള്ളവരും   ഉൾപെടുന്ന ( സൂപ്പർ സീനിയർ) വിഭാഗത്തിൽ മെറിയോൺ റോഡ് സെന്റ് ജോസഫ്‌സ് മാസ് സെന്ററിലെ മറിയമ്മ  നീലേഷ് ഒന്നാമതെത്തി. സെന്റ്  ഫിസ്ബറോയിൽ നിന്നുള്ള നിഷാ ജോസഫ്, ഷൈല ജേക്കബ്(താല) എന്നിവർ രണ്ടാം സ്ഥാനവും ബൂമോണ്ടിലെ റെന്നി പോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ക്വിസ് മത്സരത്തിൽ വിജയികളായാവർക്കുള്ള സമ്മാനദാനം സെപ്റ്റംബർ 27 ന് ബൂമോണ്ടിലെ ആർട്ടൈൻ ഹാളിൽ നടത്തപ്പെടുന്ന സീറോമലബാർ സഭയുടെ ബൈബിൾ കലോത്സവ വേദിയിൽ വച്ചു നൽകപ്പെടുന്നതാണ്.

വാർത്ത: കിസാൻ തോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)