- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ ബസ് അവാർഡ് 'നൃത്താഞ്ജലി'ക്ക്; രജിസ്‌ട്രേഷൻ ഒക്ടോബർ 10 വരെ
ഡബ്ലിൻ: ഡബ്ലിനിൽ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾക്ക് ലഭിക്കുന്ന ഡബ്ലിൻ ബസ് അവാർഡ്(Communtiy Spirit Awards) ഈ വർഷം ഡബ്ല്യു.എം.സിക്ക് ലഭിച്ചു. ഡബ്ല്യു.എം.സി യുടെ 'നൃത്താഞ്ജലി & കലോത്സവം 2015' ന്റെ ചെലവ്ക്കായി 2,000 യുറോയുടെ സഹായധനമാണ് അവാർഡിലൂടെ ലഭിച്ചത്. സന്നദ്ധ സംഘടനകൾക്ക് 2003 മുതലാണ് ഡബ്ലിൻ ബസ് അവാർഡ് ഏർപ്പെടുത്തിയത്. ഡബ്ലിൻ ബസിന്റെ ടിക്കറ
ഡബ്ലിൻ: ഡബ്ലിനിൽ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾക്ക് ലഭിക്കുന്ന ഡബ്ലിൻ ബസ് അവാർഡ്(Communtiy Spirit Awards) ഈ വർഷം ഡബ്ല്യു.എം.സിക്ക് ലഭിച്ചു. ഡബ്ല്യു.എം.സി യുടെ 'നൃത്താഞ്ജലി & കലോത്സവം 2015' ന്റെ ചെലവ്ക്കായി 2,000 യുറോയുടെ സഹായധനമാണ് അവാർഡിലൂടെ ലഭിച്ചത്.
സന്നദ്ധ സംഘടനകൾക്ക് 2003 മുതലാണ് ഡബ്ലിൻ ബസ് അവാർഡ് ഏർപ്പെടുത്തിയത്. ഡബ്ലിൻ ബസിന്റെ ടിക്കറ്റിൽ ബാക്കി വരുന്ന തുക പൊതുജനങ്ങൾ തിരിച്ചെടുക്കാത്തതിൽ നിന്നും സ്വരുക്കൂട്ടിയ പണമാണ് അവാർഡിലൂടെ സഹായ ധനമായി സംഘടനകൾക്ക് നല്ക്കുന്നത്. സംഘടനകളുടെ ചെലവ്ക്ക് രസീതിന്റെ അടിസ്ഥാനത്തിലാണ് സഹായം ലഭിക്കുക.
6000 ത്തോളം യൂറോ ചിലവുള്ള നൃത്താഞ്ജലിക്ക് ഡബ്ലിൻ ബസിന്റെ സഹായം മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് വളരെ സഹായകമാണെന്നും, കഴിഞ്ഞ അഞ്ച് വര്ഷമായി നടത്തുന്ന 'നൃത്താഞ്ജലി & കലോത്സവ' ത്തിനുള്ള അംഗീകാരമാണിതെന്നും ഡബ്ല്യു.എം.സിക്ക് വേണ്ടി അവാർഡ് സ്വീകരിച്ച ചെയർമാൻ സൈലോ സാം അഭിപ്രായപ്പെട്ടു. നൃത്താഞ്ജലിയിലൂടെ വളർന്നു വന്ന കലാകാരന്മാർക്കും കലാകാരികൾക്കും അയർലണ്ടിലും , ഇന്ത്യയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വേദി ലഭിച്ചിട്ടുള്ളത് പ്രത്യേകം സ്മരിക്കേണ്ടതുണ്ടെന്ന് സൈലോ കൂട്ടി ചേർത്തു.
കോർക്ക് പാർക്ക് സ്‌റ്റേഡിയത്തിലെ ഹാളിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. അയർലണ്ടിന്റെ മുൻ അന്താരാഷ്ട്ര ഫുട്‌ബോൾ താരവും ഡബ്ലിൻ ബസിന്റെ ബ്രാൻഡ് അംബാസിഡറുമായ നീൽ ഖ്യുൻ ചടങ്ങിൽ പ്രധാന അവതാരകൻ ആയിരുന്നു.
ഡബ്ല്യു.എം.സി യുടെ 'നൃത്താഞ്ജലി & കലോത്സവം 2015' ന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും മൂല്യനിർണ്ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ്‌സൈറ്റിൽ കൂടി ഓൺലൈനായി മാത്രമേ രജിസ്‌ട്രേഷൻ സ്വീകരിക്കുകയുള്ളൂ. http://www.nrithanjali2015.com.
ഡബ്ല്യു.എം.സി യുടെ 'നൃത്താഞ്ജലി & കലോത്സവം 2015' (Dublin International Arts Festival for people of Indian Origin), 31 ഒക്ടോബർ (ശനി), 1 നവംബർ (ഞായർ) തീയതികളിൽ ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School' - വേദിയിൽ അരങ്ങേറും. രാവിലെ 9 മണി മുതൽ ചെസ്റ്റ് നമ്പറുകൾ വിതരണം ചെയ്ത് തുടങ്ങും.
ഡബ്ല്യു.എം.സിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായ സെറിൻ ഫിലിപ്പ് ആണ് ഈ വർഷത്തെ 'നൃത്താഞ്ജലി & കലോത്സവം 2015' ന്റെ കോർഡിനേറ്റർ.