- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരും ആഴ്ചകളിൽ യാത്രാക്ലേശം ഉണ്ടാകാൻ സാധ്യത; ഐറീഷ് റെയിൽ, ഡബ്ലിൻ ബസ് ഡ്രൈവർമാർ പണിമുടക്കിന് ആലോചന
ഡബ്ലിൻ: വരും ആഴ്ചകളിൽ ബസ്, ട്രെയിൻ യാത്രകളിൽ ഏറെ തടസം നേരിട്ടേക്കാൻ സാധ്യത. ഐറീഷ് റെയിൽ, ഡബ്ലിൻ ബസ് ഡ്രൈവർമാർ പണിമുടക്ക് നടത്താനുള്ള ആലോചനകൾ അണിയറയിൽ പുരോഗമിക്കുകയാണിപ്പോൾ. ഇതുസംബന്ധിച്ച വോട്ടെടുപ്പ് ഉടൻ തന്നെ യൂണിയൻ അംഗങ്ങൾക്കിടയിൽ നടത്തും. വേതന വർധന, ജോലി സമയം തുടങ്ങിയ കാര്യങ്ങളിൽ യൂണിയനും മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ഡ്രൈവർമാർ പണിമുടക്കിന് ഒരുങ്ങുന്നത്. ഡ്രൈവർമാരെ പ്രതിനിധീകരിക്കുന്ന എൻബിആർയു, എസ്‌ഐപിടിയു യൂണിയനുകൾ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണ്. മുമ്പ് ഇതു സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നുവെങ്കിലും അവ പരാജയപ്പെടുകയായിരുന്നു. ദീർഘനാളായി വ്യവസ്ഥകളും മറ്റും മെച്ചപ്പെടുത്തുന്നതിന് ഡ്രൈവർമാർ ശ്രമിച്ച് വരികയാണ്. എന്നാൽ ഇതിനോട് അനുഭാവപൂർണല്ല മാനേജ്‌മെന്റ് പ്രതികരിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പണിമുടക്ക് നടത്തണോയെന്ന് വോട്ടിനിടുകയല്ലാതെ വേറെ വഴിയില്ലെന്നും യൂണിയൻ വ്യക്തമാക്കുന്നു. ചർച്ചകൾ നടത്താൻ കമ്പനി വിസമ്മതിക്കുകയാണെന്നും
ഡബ്ലിൻ: വരും ആഴ്ചകളിൽ ബസ്, ട്രെയിൻ യാത്രകളിൽ ഏറെ തടസം നേരിട്ടേക്കാൻ സാധ്യത. ഐറീഷ് റെയിൽ, ഡബ്ലിൻ ബസ് ഡ്രൈവർമാർ പണിമുടക്ക് നടത്താനുള്ള ആലോചനകൾ അണിയറയിൽ പുരോഗമിക്കുകയാണിപ്പോൾ. ഇതുസംബന്ധിച്ച വോട്ടെടുപ്പ് ഉടൻ തന്നെ യൂണിയൻ അംഗങ്ങൾക്കിടയിൽ നടത്തും.
വേതന വർധന, ജോലി സമയം തുടങ്ങിയ കാര്യങ്ങളിൽ യൂണിയനും മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ഡ്രൈവർമാർ പണിമുടക്കിന് ഒരുങ്ങുന്നത്. ഡ്രൈവർമാരെ പ്രതിനിധീകരിക്കുന്ന എൻബിആർയു, എസ്‌ഐപിടിയു യൂണിയനുകൾ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണ്. മുമ്പ് ഇതു സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നുവെങ്കിലും അവ പരാജയപ്പെടുകയായിരുന്നു.
ദീർഘനാളായി വ്യവസ്ഥകളും മറ്റും മെച്ചപ്പെടുത്തുന്നതിന് ഡ്രൈവർമാർ ശ്രമിച്ച് വരികയാണ്. എന്നാൽ ഇതിനോട് അനുഭാവപൂർണല്ല മാനേജ്‌മെന്റ് പ്രതികരിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പണിമുടക്ക് നടത്തണോയെന്ന് വോട്ടിനിടുകയല്ലാതെ വേറെ വഴിയില്ലെന്നും യൂണിയൻ വ്യക്തമാക്കുന്നു.
ചർച്ചകൾ നടത്താൻ കമ്പനി വിസമ്മതിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. ഐറിഷ് റെയിൽ ആകട്ടെ യൂണിയനുകൾ ഒമ്പത് ഡാർട് ഡ്രൈവർമാരുടെ പരിശീലനം തടസപ്പെടുത്തുകയാണെന്നും ആരോപിക്കുന്നുണ്ട്. അടുത്ത ചൊവ്വാഴ്‌ച്ച മുതലാണ് വോട്ടെടുപ്പ് തുടങ്ങുക. ഓഗസ്റ്റ് പതിനാറിന് അവസാനിക്കും.