- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിനിൽ ബസ്, റെയിൽ യാത്രാ നിരക്ക് വർധന പ്രാബല്യത്തിൽ; ലുവാസ് നിരക്കുകൾ അടുത്ത വർഷം വർധിക്കും
ഡബ്ലിൻ: വർധിപ്പിച്ച ഡബ്ലിൻ ബസ്, റെയിൽ നിരക്കുകൾ പ്രാബല്യത്തിലായി. കാഷ്, ലീപ് കാർഡ്, പ്രീപെയ്ഡ് ടിക്കറ്റ് എന്നിവയ്ക്ക് വർധിപ്പിച്ച നിരക്കുകൾ ഡിസംബർ ഒന്നു മുതൽ നടപ്പാക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വർധിപ്പിച്ച നിരക്ക് അനുസരിച്ച് എക്സ്‌പ്രസോ റൂട്ടിൽ ഒരാൾക്ക് യാത്ര ചെയ്യണമെന്നുണ്ടെങ്കിൽ 3.60 യൂറോ ബസിന് നൽകേണ്ടി വരും. ല
ഡബ്ലിൻ: വർധിപ്പിച്ച ഡബ്ലിൻ ബസ്, റെയിൽ നിരക്കുകൾ പ്രാബല്യത്തിലായി. കാഷ്, ലീപ് കാർഡ്, പ്രീപെയ്ഡ് ടിക്കറ്റ് എന്നിവയ്ക്ക് വർധിപ്പിച്ച നിരക്കുകൾ ഡിസംബർ ഒന്നു മുതൽ നടപ്പാക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വർധിപ്പിച്ച നിരക്ക് അനുസരിച്ച് എക്സ്‌പ്രസോ റൂട്ടിൽ ഒരാൾക്ക് യാത്ര ചെയ്യണമെന്നുണ്ടെങ്കിൽ 3.60 യൂറോ ബസിന് നൽകേണ്ടി വരും. ലീപ് കാർഡ് ഉപയോഗിച്ച് സിറ്റി സെന്ററിലേക്കുള്ള 60 സെന്റാണ് ഏറ്റവും ചെലവു കുറഞ്ഞ യാത്ര.
യാത്രാ നിരക്കുകൾ വർധിപ്പിച്ചപ്പോൾ കാഷ് പെയ്‌മെന്റ് നടത്തുന്ന യാത്രക്കാർക്കാണ് നിരക്ക് വർധന കൂടുതലായും ബാധിച്ചിട്ടുള്ളത്. 15 സെന്റ് മുതലാണ് നിരക്ക് വർധിപ്പിച്ചിട്ടുള്ളത്. 13 സ്റ്റേജ് യാത്രയ്ക്ക് ഒരാൾ 25 സെന്റ് അധികമായി ഇനി നൽകേണ്ടി വരും. സ്‌കൂൾ സമയത്തുള്ള ഫ്‌ലാറ്റ് റേറ്റുകൾ അഞ്ചു സെന്റ് മുതൽ 95 സെന്റ് വരെയാണ് വർധിച്ചിട്ടുള്ളത്. ലീപ് കാർഡ് ഡോട്ട് ഐഇ എന്ന വെബ് സൈറ്റു വഴി ലീവ് കാർഡുകൾ വാങ്ങുകയും ടോപ്പ് അപ് ചെയ്യുകയും ആവാം.
ഐറീഷ് റെയിലിന്റെ കാഷ്, ലീപ് കാർഡ്, പ്രീപെയ്ഡ് പേയ്‌മെന്റുകൾക്കും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ഡബ്ലിൻ ബസ് നിരക്ക് വർധിപ്പിച്ച നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് ഐറീഷ് റെയിൽ നിരക്കും വർധിപ്പിച്ചിരിക്കുന്നത്. റീജണൽ ബസുകൾ, ട്രെയിനുകൾ, ലുവാസ് എന്നിവയുടെ നിരക്ക് വർധന അടുത്ത വർഷം നടപ്പാക്കുമെന്ന് നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി ഒക്ടോബറിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
വർധിപ്പിച്ച നിരക്കുകൾ അതാത് വെബ് സൈറ്റുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.