- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നു രാത്രി മുതൽ ഡബ്ലിൻ ബസ് സർവീസ് നിലയ്ക്കും; രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പണിമുടക്കിൽ വലയുന്നത് ലക്ഷക്കണക്കിന് യാത്രക്കാർ
ഡബ്ലിൻ: വേതന വ്യവസ്ഥകളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡബ്ലിൻ ബസ് ഇന്നു മുതൽ 48 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ഇന്നു രാത്രി ഒമ്പതിന് ആരംഭിക്കുന്ന പണിമുടക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ നീണ്ടു നിൽക്കും. നാഷണൽ ബസ് ആൻഡ് റെയിൽ യൂണിയൻ, എസ്‌ഐപിടിയു എന്നീ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാണ് സമരം നടത്തുന്നത്. ഈ മാസം തന്നെ മൂന്ന് തവണ 48 മണിക്കൂർ പണിമുടക്ക് നടത്താനാണ് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. അതിൽ ആദ്യത്തെതാണ് ഇന്നു രാത്രി ആരംഭിക്കുന്നത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 15 ശതമാനം ശമ്പള വർധന, 2009-ലെ കരാറനുസരിച്ചുള്ള ആറു ശതമാനം വർധന എന്നിവ ആവശ്യപ്പെട്ടാണ് ഡ്രൈവർമാർ പണിമുടക്ക് നടത്തുന്നത്. ജീവനക്കാരുടെ ഈ ആവശ്യം അംഗീകരിക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് യൂണിയൻ തീരുമാനം. ഡബ്ലിൻ ബസ് ഡ്രൈവർമാരുടെ പണിമുടക്ക് നാലു ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിക്കുക. പണിമുടക്ക് ഒഴിവാക്കുന്നതിനായി മാനേജ്‌മെന്റും സംഘടനയും തമ്മിൽ നടത്തി വന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സമരവുമായി മുന്ന
ഡബ്ലിൻ: വേതന വ്യവസ്ഥകളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡബ്ലിൻ ബസ് ഇന്നു മുതൽ 48 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ഇന്നു രാത്രി ഒമ്പതിന് ആരംഭിക്കുന്ന പണിമുടക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ നീണ്ടു നിൽക്കും.
നാഷണൽ ബസ് ആൻഡ് റെയിൽ യൂണിയൻ, എസ്‌ഐപിടിയു എന്നീ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാണ് സമരം നടത്തുന്നത്. ഈ മാസം തന്നെ മൂന്ന് തവണ 48 മണിക്കൂർ പണിമുടക്ക് നടത്താനാണ് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. അതിൽ ആദ്യത്തെതാണ് ഇന്നു രാത്രി ആരംഭിക്കുന്നത്.
അടുത്ത മൂന്നു വർഷത്തിനുള്ളിൽ 15 ശതമാനം ശമ്പള വർധന, 2009-ലെ കരാറനുസരിച്ചുള്ള ആറു ശതമാനം വർധന എന്നിവ ആവശ്യപ്പെട്ടാണ് ഡ്രൈവർമാർ പണിമുടക്ക് നടത്തുന്നത്. ജീവനക്കാരുടെ ഈ ആവശ്യം അംഗീകരിക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് യൂണിയൻ തീരുമാനം.
ഡബ്ലിൻ ബസ് ഡ്രൈവർമാരുടെ പണിമുടക്ക് നാലു ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിക്കുക. പണിമുടക്ക് ഒഴിവാക്കുന്നതിനായി മാനേജ്‌മെന്റും സംഘടനയും തമ്മിൽ നടത്തി വന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സമരവുമായി മുന്നോട്ടു പോകാൻ യൂണിയൻ തീരുമാനിച്ചത്.