- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് യാത്രികർക്ക് താത്കാലിക ആശ്വാസം; ഡബ്ലിനിൽ ഇന്നും നാളെയും നടത്താനിരുന്ന സമരം വേണ്ടെന്ന് വച്ച് യൂണിയൻ; ചർച്ചകൾ പൂർണമായ ധാരണയിലെത്തിയില്ലെങ്കിൽ ശനിയാഴ്ച്ച പ്രഖ്യാപിച്ച സമരം നടത്താനും തീരുമാനം
ബസ് യാത്രികർക്ക് താത്കാലിക ആശ്വാസമായി ഇന്നും നാളെയും നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു. ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് ഡബ്ലിൻ ബസ് ഡ്രൈവർമാർ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടക്കുന്ന സാഹചര്യത്തിലാണ് രണ്ട് ദിവസത്തെ സമരം പിൻവലിക്കാൻ യൂണിയനുകൾ തീരുമാനിച്ചത്. എന്നാൽ ചർച്ചകൾ പൂർണ്ണമായും ധാരണയിൽ എത്തിയില്ലെങ്കിൽ ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സമരം തുടരുമെന്നും തൊഴിലാളി യൂണിയനികൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ക്ലേശങ്ങൾ അനുഭവിച്ച ഡ്രൈവർമാർക്ക് മാന്യമായ ശമ്പളം ലഭിക്കുക എന്നത് അവകാശമാണ് എന്ന് തൊഴിലാളി യൂണിയനായ എൻ.ബി.ആർ.യു വ്യക്തമാക്കി. സർക്കാർ അതിനുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്ന് യൂണിയൻ നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. ഇതുവരെയുള്ള സമരം കാരണം തങ്ങൾക്ക് 4 മില്ല്യൺ യൂറോയുടെ നഷ്ടമുണ്ടായതാണ് ഡബ്ലിൻ ബസ് കമ്പനി പറയുന്നത്.കൂടുതൽ നഷ്ടത്തിലേക്ക് പോകുന്നത് തടയുക എന്ന ഉദ്ദേശത്തോടെ യാണ് ജീവനക്കാരുമായി ചർച്ച നടത്തുവാൻ അവസാനം സർക്കാർ സന്നദ്ധമായത്. അടുത്ത അഞ്ചു മൂന്നു
ബസ് യാത്രികർക്ക് താത്കാലിക ആശ്വാസമായി ഇന്നും നാളെയും നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു. ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് ഡബ്ലിൻ ബസ് ഡ്രൈവർമാർ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടക്കുന്ന സാഹചര്യത്തിലാണ് രണ്ട് ദിവസത്തെ സമരം പിൻവലിക്കാൻ യൂണിയനുകൾ തീരുമാനിച്ചത്. എന്നാൽ ചർച്ചകൾ പൂർണ്ണമായും ധാരണയിൽ എത്തിയില്ലെങ്കിൽ ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സമരം തുടരുമെന്നും തൊഴിലാളി യൂണിയനികൾ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ ക്ലേശങ്ങൾ അനുഭവിച്ച ഡ്രൈവർമാർക്ക് മാന്യമായ ശമ്പളം ലഭിക്കുക എന്നത് അവകാശമാണ് എന്ന് തൊഴിലാളി യൂണിയനായ എൻ.ബി.ആർ.യു വ്യക്തമാക്കി. സർക്കാർ അതിനുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്ന് യൂണിയൻ നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
ഇതുവരെയുള്ള സമരം കാരണം തങ്ങൾക്ക് 4 മില്ല്യൺ യൂറോയുടെ നഷ്ടമുണ്ടായതാണ് ഡബ്ലിൻ ബസ് കമ്പനി പറയുന്നത്.കൂടുതൽ നഷ്ടത്തിലേക്ക് പോകുന്നത് തടയുക എന്ന ഉദ്ദേശത്തോടെ യാണ് ജീവനക്കാരുമായി ചർച്ച നടത്തുവാൻ അവസാനം സർക്കാർ സന്നദ്ധമായത്.
അടുത്ത അഞ്ചു മൂന്നു വർഷത്തിനിടെ 15% ശമ്പള വർദ്ധനവ്, 2009ലെ കരാർ പ്രകാരമുള്ള (ഇതുവരെ നൽകിയിട്ടില്ലാത്ത) 6% വർദ്ധനവ് എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങൾ. അടുത്ത 3 വർഷത്തിനിടെ 8.25% ശമ്പള വർദ്ധനവ് എന്ന ലേബർ കോർട്ടിന്റെ നിർദ്ദേശം തൊഴിലാളികൾ തള്ളിക്കളഞ്ഞിരുന്നു.