വേതന തർക്കത്തെത്തുടർന്ന് അയർലന്റിൽ നടന്നുവരുന്ന ബസ് സമരം വീണ്ടും ഊർജ്ജിത മാക്കാൻ ജീവനക്കാരുടെ തീരുമമാനം. ഒക്ടോബർ ഒന്നാം തിയതിയും ബസ്സ് സമരം നടത്താൻ യൂണിയൻ ആലോചിക്കുന്നതായാണ് പുതിയ റിപ്പോർട്ട്. കൂടാതെ ഈ മാസവും അടുത്ത മാസവുമായി പതിമൂന്നോളം തുടർസമരങ്ങൾ നടത്താനും തീരുമാനം ആയിട്ടുണ്ട്.

ഈ മാസം 27, 28 തീയതികളിൽ പണിമുടക്കാൻ ആലോചിക്കുന്നുണ്ട്. അതിനു മുൻപായി ഗവണ്മെന്റ് അനുരഞ്ജന ചർച്ചകൾക്കായി ക്ഷണിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വികരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

നാല്പത്തിനായിരത്തോളം പേരാണ് അവധി ദിവസങ്ങളിൽ ഡബ്ലിൻ ബസ്സിനെ ആശ്രയിക്കുന്നത്. തൊഴിൽ വേതനത്തിന്റെ വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് നടത്തപ്പെടുന്ന സമരത്തിൽ ബുദ്ധിമുട്ടിലായിരിക്കുന്നത് യാത്രക്കാരാണ്.