ഡബ്ലിൻ: പരിശുദ്ധനായ പരുമല തിരിമേനിയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ അഭി. ഡോ. കുരിയാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പൊലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ ഡബ്ലിൻ കൺ വൻഷനും ഇടവകയുടെ പത്താമത് വാർഷിക പെരുന്നാളും കൊണ്ടാടുന്നു.

28 ബുധനാഴ്‌ച്ച വൈകുന്നേരം 6 മണി മുതൽ 9 മണി വരേയും, വ്യാഴം വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ 3 മണി വരേയും ആണ് കൺ വെൻഷൻ നടത്തപ്പെടുക. കൺ വെൻഷന് അഭി. തിരുമേനി നേതൃത്വം നല്കും.നവംബർ ഒന്നാം തീയതി രാവിലെ 9.30 ന് പെരുന്നാൾ ശുശ്രൂഷകളുടെ ഭാഗമായി കൊടിയേറ്റ് നടത്തപ്പെടും. തുടർന്ന് പ്രഭാത പ്രാർത്ഥന, വി. കുർബ്ബാന, ഭക്തിനിർഭരമായ പ്രദക്ഷിണം എന്നിവ നടത്തപ്പെടും.

ഡബ്ലിൻ സ്മിത്ഫീൽഡിലുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ വച്ചാണ് പെരുന്നാൾ ശുശ്രൂഷകൾ നടത്തപ്പെടുക.പെരുന്നാൾ ശുശ്രൂഷകളിലും, ഡബ്ലിൻ കൺ വെൻഷനിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു