- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ 'ആർട്ട്‌സ് പ്ലാൻ 2014 - 2018' ഉത്ഘാടന ചടങ്ങിൽ ഡബ്ല്യുഎംസി ടീമിന്റെ നൃത്തവും
ഡബ്ലിൻ: സിറ്റി കൗൺസിലിന്റെ 'ആർട്ട്‌സ് പ്ലാൻ 2014 2018' ഉത്ഘാടന ചടങ്ങിൽ വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസ് ടീമിന്റെ നൃത്തവും അരങ്ങേറി. ഡബ്ലിനിലെ ആബി തീയേറ്ററിൽ നടന്ന ചടങ്ങിൽ ഡബ്ലിൻ മേയർ ക്രിസ്റ്റി ബുർക്ക്, സിറ്റി ആർട്‌സ് ഓഫീസർറേയ് ഈറ്റ്‌സ് തുടങ്ങിയവർക്കൊപ്പം അയർലണ്ടിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടികളിൽ സന്നിഹിത
ഡബ്ലിൻ: സിറ്റി കൗൺസിലിന്റെ 'ആർട്ട്‌സ് പ്ലാൻ 2014 2018' ഉത്ഘാടന ചടങ്ങിൽ വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസ് ടീമിന്റെ നൃത്തവും അരങ്ങേറി. ഡബ്ലിനിലെ ആബി തീയേറ്ററിൽ നടന്ന ചടങ്ങിൽ ഡബ്ലിൻ മേയർ ക്രിസ്റ്റി ബുർക്ക്, സിറ്റി ആർട്‌സ് ഓഫീസർറേയ് ഈറ്റ്‌സ് തുടങ്ങിയവർക്കൊപ്പം അയർലണ്ടിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടികളിൽ സന്നിഹിതരായിരുന്നു.
ഐറിഷ് കലാകാരനായ റോബർട്ട് ബാല രൂപകൽപ്പന ചെയ്ത പദ്ധതിയുടെ രൂപരേഖ സമൂഹത്തിന്റെ പുരോഗതിക്ക് കലകൾ വഹിക്കുന്ന പങ്കിനെ വരച്ചു കാട്ടുന്നതായി. വ്യത്യസ്തമായ സംഗീത പ്രകടനങ്ങൾ തെരുവിൽ അവതരിപ്പിക്കാനായി 'മ്യൂസിക് ടൗൺ' ഉൾപ്പെടെ എല്ലാത്തരം കലകളും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ 'ആർട്ട്‌സ് പ്ലാനി'ന്റെ ഭാഗമായി ഉണ്ടാവുമെന്ന് ആർട്‌സ് ഓഫീസർ അറിയിച്ചു. 2020-ലെ 'യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാന'ത്തിന് വേദിയാവാനുള്ള സിറ്റി കൗൺസിലിന്റെ ശ്രമത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചതായും മേയർ വേദിയിൽ പ്രഖ്യാപിച്ചു.