ഡബ്ലിൻ: സെന്റ് ഗ്രിഗോറിയസ് യാക്കോബായ പള്ളിയിൽ എല്ലാ വർഷവും നടത്തിവരാറുള്ള വാർഷിക ധ്യാനം (Dublin Convention) ഈ വർഷവും പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു.

ഒക്ടോബർ 28,29,30 തീയതികളിൽ ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തിൽ യാക്കോബായ സഭയിലെ കുര്യാക്കോസ്  മാർ തെയോഫിലോസ് തിരുമേനി നയിക്കുന്നതായിരിക്കും. ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നതായി സംഘാടകർ അറിയിച്ചു.