സെയിന്റ് ഗ്രിഗോറീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോസ് ചർച്ചിൽ വർഷം തോറും നടത്തി വരാറുള്ള ഡബ്ലിൻ കൺവെൻഷൻ ഈ വർഷവും ഭക്ത്യാദരപൂർവ്വം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. കൺവെൻഷൻ ഈ വരുന്ന മാർച്ച് 30,31, ഏപ്രിൽ 1 തീയതികളിൽ സ്മിത്ത് ഫീൽഡിൽ ഉള്ള ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു.

മാർച്ച് 30 , 31 തീയതികളിൽ വൈകുന്നേരം 6 മണിമുതൽ 9 മണി വരെയും ഏപ്രിൽ ഒന്നാം തിയതി രാവിലെ 9 മണി മുതൽ 1 മണി വരെയും ആയിരിക്കും ഈ വർഷത്തെ കൺവെൻഷൻ. നാട്ടിൽ നിന്നുള്ള ശ്രേഷ്ടരായ വൈദീകർ ഈ വർഷത്തെ കൺവെൻഷന് നേതൃത്വം നൽകുന്നു .