ന്നലെ ഡബ്ലിനിലെ ഡ്രിമ്മയിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ മലയാളി ഡ്രൈവറുടെ ഭാഗത്ത് തെറ്റിലെന്ന് ദൃക്‌സാക്ഷികളുടെ മൊഴി. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മലയാളി യുവാവ് ഓടിച്ചിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

അപകടം സംഭവിച്ച ഉടനെ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശിയായ മലയാളി പരുക്കേറ്റ് ചികിത്സയിലാണ്. ഇദ്ദേഹം ഇഞ്ചിക്കോറിലാണ് താമസിച്ചിരുന്നത്. അപകടം നടന്ന കാറിൽ മറ്റൊരു മലയാളി കുടുംബവും ഉണ്ടായിരുന്നെങ്കിലും ഇവർക്ക് കാര്യമായി പരുക്കേറ്റിട്ടില്ല.

സംഭവത്തിൽ ഗാർഡയ്ക്ക് രണ്ടിലധികം പേരും മൊഴി നല്കിയത് പ്രകാരം മെയിൻ റോഡിൽ നിന്ന് വലതുവശത്തേ റോഡിലേക്ക് ഇൻഡിക്കേറ്റർ ഇട്ട് സിഗ്നൽ പ്രകാലം നീങ്ങുകയായിരുന്ന കാറിന്റെ പിന്നിൽ വന്ന് ബൈക്കി ഇടിക്കുതയായിരുന്നുവെന്നാണ്. ഈ മൊഴിയനുസരിച്ച് കാർ ഓടിച്ച മലയാളി കുറ്റക്കാരനല്ലെന്ന് ഗാർഡ അറിയിച്ചതായാണ് സൂചന.