- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ കോളേജ് ഗ്രീൻ പ്രദേശത്ത് വാഹനങ്ങൾക്ക് നിരോധനം; രാവിലെയും വൈകിട്ടും ഈ മേഖലയിലൂടെ സർവ്വീസ് നടത്താൻ ലുവാസിന് മാത്രം അനുവാദം
ഡബ്ലിൻ: ഡബ്ലിൻ കോളേജ് ഗ്രീൻ പ്രദേശത്ത് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഈ മേഖലയിലൂടെ ലുവാസ് ഒഴികെയുള്ള ഗതാഗതങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. രാവിലെയും വൈകിട്ടും ഈ പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് നേരിടുന്നതിനാലാണ് മറ്റ് വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ലുവാസ് സർവീസ്, ഡബ്ലിൻ ബസ്, ടാക്‌സികൾ, മറ്റ് വാഹനങ്ങൾ തുടങ്ങി വൻ തിരക്ക് അനുഭവപ്പെടുന്ന ഈ മേഖലയിൽ മെച്ചപ്പെട്ട ഗതാഗത സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഇത് സംബന്ധിച്ച് ഡബ്ലിൻ സിറ്റി കൗൺസിലിലും പരാതികൾ ലഭിക്കുന്നുണ്ട്. കോളേജ് ഗ്രീനിലൂടെ തിരക്ക് സമയങ്ങളിൽ കാൽനടയാത്ര ചെയ്യുന്നവരും ബുദ്ധിമുട്ട് നേരിടുകയാണ്. ഡബ്ലിൻ ബസിന് ഈ പ്രദേശത്ത് കൃത്യസമയം പാലിക്കാൻ കഴിയാത്തതും ലുവാസ് ഒഴികെയുള്ള വാഹനങ്ങൾ ഒഴിവാക്കുക മാത്രമാണ് പോംവഴിയെന്ന് സിറ്റി കൗൺസിലിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാർ അഭിപ്രായപ്പെട്ടിരുന്നു. ഗതാഗത വകുപ്പും ഈ നിർദ്ദേശത്തെ പിന്താങ്ങിയതോടെ തീരുമാനം നടപ്പിലാക്കുകയായിരുന്നു
ഡബ്ലിൻ: ഡബ്ലിൻ കോളേജ് ഗ്രീൻ പ്രദേശത്ത് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഈ മേഖലയിലൂടെ ലുവാസ് ഒഴികെയുള്ള ഗതാഗതങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
രാവിലെയും വൈകിട്ടും ഈ പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് നേരിടുന്നതിനാലാണ് മറ്റ് വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ലുവാസ് സർവീസ്, ഡബ്ലിൻ ബസ്, ടാക്‌സികൾ, മറ്റ് വാഹനങ്ങൾ തുടങ്ങി വൻ തിരക്ക് അനുഭവപ്പെടുന്ന ഈ മേഖലയിൽ മെച്ചപ്പെട്ട ഗതാഗത സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഇത് സംബന്ധിച്ച് ഡബ്ലിൻ സിറ്റി കൗൺസിലിലും പരാതികൾ ലഭിക്കുന്നുണ്ട്.
കോളേജ് ഗ്രീനിലൂടെ തിരക്ക് സമയങ്ങളിൽ കാൽനടയാത്ര ചെയ്യുന്നവരും ബുദ്ധിമുട്ട് നേരിടുകയാണ്. ഡബ്ലിൻ ബസിന് ഈ പ്രദേശത്ത് കൃത്യസമയം പാലിക്കാൻ കഴിയാത്തതും ലുവാസ് ഒഴികെയുള്ള വാഹനങ്ങൾ ഒഴിവാക്കുക മാത്രമാണ് പോംവഴിയെന്ന് സിറ്റി കൗൺസിലിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാർ അഭിപ്രായപ്പെട്ടിരുന്നു. ഗതാഗത വകുപ്പും ഈ നിർദ്ദേശത്തെ പിന്താങ്ങിയതോടെ തീരുമാനം നടപ്പിലാക്കുകയായിരുന്നു