- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുവാടക നിരക്കിൽ വീണ്ടും വർധന; ഡബ്ലിനിൽ 12 മാസത്തിനുള്ളിൽ വർധിച്ചത് പത്തു ശതമാനം
ഡബ്ലിൻ: ഡബ്ലിനിൽ വീട്ടുവാടക നിരക്കിൽ വീണ്ടും വർധന. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുള്ളിൽ വീട്ടുവാടന പത്തു ശതമാനത്തോളം ഉയർന്നുവെന്ന് പ്രൈവറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡ് (പിആർടിബി) വ്യക്തമാക്കി. നിലവിൽ തലസ്ഥാന നഗരിയിൽ ഒരു അപ്പാർട്ട്‌മെന്റിന്റെ വാടകയിൽ 122 യൂറോയാണ് ഇതേ കാലയളവിൽ വർധിച്ചിട്ടുള്ളത്. രാജ്യമെമ്പാടും വാടകനിരക്കിൽ വർധനയാണ് ര
ഡബ്ലിൻ: ഡബ്ലിനിൽ വീട്ടുവാടക നിരക്കിൽ വീണ്ടും വർധന. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുള്ളിൽ വീട്ടുവാടന പത്തു ശതമാനത്തോളം ഉയർന്നുവെന്ന് പ്രൈവറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡ് (പിആർടിബി) വ്യക്തമാക്കി. നിലവിൽ തലസ്ഥാന നഗരിയിൽ ഒരു അപ്പാർട്ട്‌മെന്റിന്റെ വാടകയിൽ 122 യൂറോയാണ് ഇതേ കാലയളവിൽ വർധിച്ചിട്ടുള്ളത്.
രാജ്യമെമ്പാടും വാടകനിരക്കിൽ വർധനയാണ് രേഖപ്പെടുത്തുന്നതെന്നും പിആർടിബി റിപ്പോർട്ട് വ്യക്തമാക്കി. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഈ നിരക്ക് വർധന പ്രകടമായിരുന്നുവെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഡബ്ലിനു പുറത്തുള്ള മേഖലകളിലും വാടക നിരക്കിൽ ശക്തമായ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്. വർഷത്തിലെ മൂന്നാം പാദത്തിലാണ് റെന്റൽ മാർക്കറ്റിൽ ശക്തമായ മുന്നേറ്റമുണ്ടായത്.
ജൂലൈ മാസത്തിനും സെപ്റ്റംബർ മാസത്തിനുമിടയിൽ ഡബ്ലിനിലെ വാടക 2.3 ശതമാനമാണ് വർധിച്ചത്. തലസ്ഥാനത്ത് വീട്ടു വാടക നിരക്കിൽ 3.1 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ അപ്പാർട്ട്‌മെന്റുകളുടെ വാടക നിരക്കിൽ രണ്ടു ശതമാനം വർധനയാണ് ഉണ്ടായത്. അതേസമയം ഡബ്ലിനു പുറത്ത് വീട്ടുവാടക നിരക്കിൽ മൂന്നു ശതമാനം വർധനയുണ്ടായപ്പോൾ അപ്പാർട്ട്‌മെന്റുകളുടെ വാടക 1.8 ശതമാനമായി വർധിക്കുകയായിരുന്നു.
ദേശീയവ്യാപകമായി വീടുവാടക നിരക്ക് കഴിഞ്ഞ 12 മാസത്തിനുള്ളിൽ 5.6 ശതമാനമായാണ് വർധിച്ചിട്ടുള്ളത്. ഒരു വർഷം മുമ്പ് ശരാശരി 790 യൂറോ വാടകയായിരുന്നത് ഇപ്പോൾ 835 യൂറോയായി വർധിച്ചിരിക്കുകയാണ്. അപ്പാർട്ട്‌മെന്റുകളുടെ വാടക ഒരു വർഷം മുമ്പ് 805 യൂറോ ആയിരുന്നത് ഇപ്പോൾ 864 യൂറോയായി വർധിക്കുകയും ചെയ്തിട്ടുണ്ട്.