- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിനിൽ പാർപ്പിട പ്രതിസന്ധി രൂക്ഷം; 2012-ലേതിനേക്കാൾ ആയിരം ശതമാനം മോശമാണെന്ന് റിപ്പോർട്ട്
ഡബ്ലിൻ: ഡബ്ലിനിൽ താമസ സൗകര്യവുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമാവുന്നതായി റിപ്പോർട്ടുകൾ. വീടില്ലാത്തവർക്ക് താമസമൊരുക്കാൻ അടിയന്തിരമായി ഈ വർഷം ചെലവാക്കിയത് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുകയാണെന്നാണ് റിപ്പോർട്ടുകൾ. 2012ൽ 455736 ഐറിഷ് പൗണ്ടായിരുന്നു ഈ ഇനത്തിൽ സർക്കാർ ചെലവിട്ടിരുന്നത്. എന്നാൽ ഈ വർഷത്തോടെ അത് 4.5 മില്ല്യൺ യൂറോ ആയി ഉയർന്
ഡബ്ലിൻ: ഡബ്ലിനിൽ താമസ സൗകര്യവുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമാവുന്നതായി റിപ്പോർട്ടുകൾ. വീടില്ലാത്തവർക്ക് താമസമൊരുക്കാൻ അടിയന്തിരമായി ഈ വർഷം ചെലവാക്കിയത് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുകയാണെന്നാണ് റിപ്പോർട്ടുകൾ. 2012ൽ 455736 ഐറിഷ് പൗണ്ടായിരുന്നു ഈ ഇനത്തിൽ സർക്കാർ ചെലവിട്ടിരുന്നത്. എന്നാൽ ഈ വർഷത്തോടെ അത് 4.5 മില്ല്യൺ യൂറോ ആയി ഉയർന്നു. കഴിഞ്ഞ വർഷത്തെക്കാൾ അധികം ആൾക്കാർക്ക് ഇതിനോടകം ഡബ്ലിൻ സിറ്റി കൗൺസിൽ എമർജൻസി അക്കോമഡേഷൻ ശരിയാക്കി നൽകിക്കഴിഞ്ഞു.
കൗൺസിലിന്റെ സാധാരണയുള്ള ഹോംലസ്സ് സർവ്വീസിൽ നിന്നും വിഭിന്നമാണ് അടിയന്തിര സർവ്വീസുകൾ. വോളന്ററി സർവീസുകൾ മുഖേനയോ ഡബ്ലിനിലെ ഹൗസിങ് ഏജൻസികൾ മുഖേനയോ ആണ് വീടില്ലാത്തവർക്ക് സാധാരണയായി താമസസൗകര്യം ഒരുക്കിക്കൊടുക്കുക. എന്നാൽ ഹോട്ടൽ റൂമുകളും മറ്റുമാണ് എമർജൻസി അക്കോമഡേഷന്റെ ഭാഗമായി നൽകുന്നത്. ഡബ്ലിനിലെ പാർപ്പിട പ്രശ്‌നം വർദ്ധിക്കുന്നതിന്റെ സൂചനയായാണ് ഈ വർദ്ധനവിനെ കൗൺസിലർ ഡെയ്ത്തി ഡി റോയ്സ്റ്റി കാണുന്നത്.