- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സീറോ മലബാർ സഭയുടെ 'കാത്തലിക് സിറ്റി യൂത്ത് മൂവ്മെന്റിന് ' തുടക്കം കുറിച്ചു
ഡബ്ലിൻ - ഡബ്ലിൻ സീറോ മലബാര് സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച WAY (Welcome All Youth) ഏപ്രിൽ 7 ശനിയാഴ്‌ച്ച ഫിബ്‌സ്‌ബോറോ സ്‌കൗട്ട് ഹാളിൽ വച്ച് സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ MST, ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പിൽ, പ്രോഗ്രാം കോർഡിനന്റ്‌സ് ജിമ്മി ആന്റണി, ജോബി ജോൺ , സീറോ മലബാർ സഭ സെക്രട്ടറി ജോൺസൻ ചക്കാലയ്ക്കൽ, ട്രസ്റ്റീ ടിബി മാത്യു, പങ്കെടുത്ത യുവതി- യുവാക്കൾ എന്നിവർ ചേർന്ന് തിരികൊളുത്തി ഒദ്യോഗികമായി ഉത്ഘാടനം ചെയ്തു. അനുഗ്രഹീത കലാകാരനായ ബിനു കെ. പി ക്ലാസ് നയിച്ച ക്ലാസ് പങ്കെടുത്തവർക്ക് ഒരു നവ്യ അനുഭവമായി. വിവിധ ഗ്രൂപ്പുകൾ ആയി തിരിച്ച യുവജനങ്ങൾ നേരിടുന്ന പ്രശനങ്ങൾ അവയ്ക്കുള്ള പരിഹാര മാർഗങ്ങൾ, ഭാവി പരിപാടികൾ എന്നിവ ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യയിൽ നിന്നും പഠനത്തിനായോ ജോലിക്കായോ അയര്‌ലണ്ടിലെത്തിയിട്ടുള്ള അവിവാഹിതരായിട്ടുള്ള യുവതി - യുവാക്കൾക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചത്. ഉച്ചകഴിഞ്ഞു 3 ന് ആരംഭിച്ച സംഗമം സ്നേഹവിരുന്ന
ഡബ്ലിൻ - ഡബ്ലിൻ സീറോ മലബാര് സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച WAY (Welcome All Youth) ഏപ്രിൽ 7 ശനിയാഴ്‌ച്ച ഫിബ്‌സ്‌ബോറോ സ്‌കൗട്ട് ഹാളിൽ വച്ച് സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ MST, ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പിൽ, പ്രോഗ്രാം കോർഡിനന്റ്‌സ് ജിമ്മി ആന്റണി, ജോബി ജോൺ , സീറോ മലബാർ സഭ സെക്രട്ടറി ജോൺസൻ ചക്കാലയ്ക്കൽ, ട്രസ്റ്റീ ടിബി മാത്യു, പങ്കെടുത്ത യുവതി- യുവാക്കൾ എന്നിവർ ചേർന്ന് തിരികൊളുത്തി ഒദ്യോഗികമായി ഉത്ഘാടനം ചെയ്തു.
അനുഗ്രഹീത കലാകാരനായ ബിനു കെ. പി ക്ലാസ് നയിച്ച ക്ലാസ് പങ്കെടുത്തവർക്ക് ഒരു നവ്യ അനുഭവമായി. വിവിധ ഗ്രൂപ്പുകൾ ആയി തിരിച്ച യുവജനങ്ങൾ നേരിടുന്ന പ്രശനങ്ങൾ അവയ്ക്കുള്ള പരിഹാര മാർഗങ്ങൾ, ഭാവി പരിപാടികൾ എന്നിവ ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യയിൽ നിന്നും പഠനത്തിനായോ ജോലിക്കായോ അയര്‌ലണ്ടിലെത്തിയിട്ടുള്ള അവിവാഹിതരായിട്ടുള്ള യുവതി - യുവാക്കൾക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചത്.
ഉച്ചകഴിഞ്ഞു 3 ന് ആരംഭിച്ച സംഗമം സ്‌നേഹവിരുന്നോടുകൂടെ വൈകിട്ട് 8 ന് അവസാനിച്ചു. സ്വന്തം നാട്ടിൽ നിന്നും മാറി അന്യദേശത്തു ഒറ്റപ്പെട്ടുകഴിയുന്ന യുവജനങ്ങൾക്കു വേണ്ടി പ്രോഗ്രാം സംഘടിപ്പിച്ചതിന് യുവജനങ്ങൾ നന്ദി അറിയിച്ചു. കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റിൽ ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹമുള്ളവർ സീറോ മലബാർ സഭ ചാപ്ലൈൻസിന്റെ അടുത്തോ വെബ്‌സൈറ്റിലെ രെജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്
ഫാ. ജോസ് ഭരണിക്കുളങ്ങര 0899741568, ഫാ. ആന്റണി ചീരംവേലിൽ MST 0894538926, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ 0894927755, ജിമ്മി ആന്റണി 0894272085, ജോബി ജോൺ 0863725536