- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സീറോ മലബാർ സമൂഹത്തിന്റെ രണ്ടാമത് ബൈബിൾ കലോത്സവത്തിന് കൊടിയിറങ്ങി
ഡബ്ലിൻ: കലയുടെ വർണ്ണചിറകുകളിലേറി സത്യവിശ്വാസത്തിന്റെ സുവിശേഷം പ്രഘോഷിച്ച് സംഘടിപ്പിച്ച ഡബ്ലിനിലെ സീറോ മലബാർ സമൂഹത്തിന്റെ രണ്ടാമത് ബൈബിൾ കലോത്സവത്തിന് കൊടിയിറങ്ങി. ലോകത്തിലെങ്ങും നാഥന് സാക്ഷ്യമേകാനുള്ള സന്തോഷത്തിന്റെ സദ്വാർത്ത വിളംബരം ചെയ്യാനുതകുന്ന സംഗീതവും നൃത്തനൃത്യങ്ങളും നർമ്മവും നാടകാവിഷ്‌കരണവുമൊക്കെയായി ഡബ്ലിനില
ഡബ്ലിൻ: കലയുടെ വർണ്ണചിറകുകളിലേറി സത്യവിശ്വാസത്തിന്റെ സുവിശേഷം പ്രഘോഷിച്ച് സംഘടിപ്പിച്ച ഡബ്ലിനിലെ സീറോ മലബാർ സമൂഹത്തിന്റെ രണ്ടാമത് ബൈബിൾ കലോത്സവത്തിന് കൊടിയിറങ്ങി. ലോകത്തിലെങ്ങും നാഥന് സാക്ഷ്യമേകാനുള്ള സന്തോഷത്തിന്റെ സദ്വാർത്ത വിളംബരം ചെയ്യാനുതകുന്ന സംഗീതവും നൃത്തനൃത്യങ്ങളും നർമ്മവും നാടകാവിഷ്‌കരണവുമൊക്കെയായി ഡബ്ലിനിലെ ബ്രേ, ലൂക്കൻ, താല, ബ്ലാക്ക്‌റോക്ക് സെന്റ് വിൻസന്റ്‌സ്, ബ്ലാഞ്ചസ് ടൗൺ, സ്വോർഡ്‌സ്, ഫിസ്ബറോ, ബൂമൗണ്ട്, ഇഞ്ചിക്കോർ എന്നി ഒൻപത് കേന്ദ്രങ്ങളിൽ നിന്നായെത്തിയ നൂറുകണക്കിന് അത്മായ പ്രവർത്തകർ ബൂമൗണ്ടിലെ ആർട്ടൈൻ ഹാളിനെ അക്ഷരാർഥത്തിൽ കലയുടെ കനക ചിലങ്കയണിയിച്ചു.
കൊച്ചു കുട്ടികൾ മുതൽ പ്രായ ഭേദമന്യേ എല്ലാ ടീമുകളും അവതരിപ്പിച്ച കലാ പരിപാടികൾ വിശ്വാസദീപ്തമായിരുന്നു. തങ്ങൾ ലോകത്തെവിടെയായിരുന്നാലും കേരള സഭ പകർന്നു തന്ന വിശ്വാസ പാരമ്പര്യം കാത്തു സൂക്ഷിക്കുമെന്ന തീഷ്ണമായ പ്രതിജ്ഞയുടെ പ്രഖ്യാപനം കൂടിയായി കലാ പ്രകടനങ്ങൾ. ബൂമൗണ്ട് സെന്റ് ലുക്ക് ഇടവക വികാരി ഫാ. പാറ്റ് ലിറ്റിൽട്ടൺ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു ഇന്ത്യൻ എംബസി ഹെഡ് ഓഫ് ചാൻസിലർ കോൺസുലർ പി കെ രാഘവ് ദീപം തെളിയിച്ച് ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചു.
ബൈബിൾ കലോത്സവവേദിയിൽ ബൈബിൾ ക്വിസ് 2014 ൽ മൂന്ന് വിഭാഗങ്ങളിലായി വിജയികളായവർക്കുള്ള സമ്മാനദാനവും നടത്തപ്പെട്ടു. ജൂനിയർ സെർട്ട്, ലീവിങ് സെർട്ട് എന്നിവയിൽ ഹയർ ലെവലിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ കലോത്സവ വേദിയിൽ ആദരിച്ചു.