ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ രണ്ടാമത് ബൈബിൾ കലോത്സവം ഞായറാഴ്ച  ഉച്ചക്ക് 1.30 ന് ബൂമൗണ്ട്ആർട്ടൈൻ ഹാളിൽ വച്ചു  ഇന്ത്യൻ അംബാസിഡർ രാധിക ലാൽ  ലോകേഷ് തിരി തെളിയി ക്കുന്നു. ഡബ്ലിൻ അതിരൂപത മോഡറേറ്റർ മോൺസിഞ്ഞോർ പോൾ കല്ലൻ സമ്മേളനത്തിന് അധ്യക്ഷത  വഹിക്കും. അതിനു ശേഷം  7.00 വരെ  കലാപരിപാടികൾ അവതരിപ്പിക്കപ്പെടും.

ബൈബിൾ കലോത്സവവേദിയിൽ ബൈബിൾ ക്വിസ് 2013 ൽ മൂന്ന് വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള സമ്മാനദാനം നിർവഹിക്കും. സീറോമലബാർ സഭയിലെ വളർന്നു വരുന്ന പ്രതിഭകളെ ആദരിക്കുവാനും  ഈ അവസരം വിനിയോഗിക്കുന്നതാണ്. ജൂനിയർ സെർട്ട്, ലീവിങ് സെർട്ട് എന്നിവയിൽ ഹയർ ലെവലിൽ മികച്ച പ്രകടനം കാഴ്ച വച്ചവരെ തദവസരത്തിൽ ആദരിക്കുന്നതാണ്. ലിവിങ്ങ് സെർട്ടിൽ 500 മുകളിൽ പോയിന്റ്‌സ് നേടിയവരെയും ജൂനിയർ സെർട്ട്ഹയർ ഗ്രേഡിൽ ഉന്നത നിലവാരം പുലർത്തിയ മൂന്നു പേരെയും ആദരിക്കുന്നതാണ്.  യോഗ്യരായ കുട്ടികളുടെ മാതാപിതാക്കൾ മക്കളുടെ സർട്ടിഫിക്കറ്റിന്റെ കോപ്പി സീറോമലബാർ ചാപ്ലൈൻസിനെ ഏല്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.

ബൈബിൾ കലോൽസവത്തിൽ  പങ്കുചേർന്ന് കൂട്ടായിമയിൽ ആഴപെടാനും ദൈവൈക്യത്തിൽ ഒന്നുചേരുവാനും വിശ്വാസികൾ ഏവരെയും  28 ന്ബുമൊണ്ട്ആർട്ടൈൻ ഹാളിലേക്ക്ക്ഷണിക്കുന്നതായി സിറോമലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈൻസ്  ഫാ.ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പാൻകാട്ടിൽ എന്നിവർ അറിയിച്ചു.