ഡബ്ലിൻ: സീറോ മലബാർ സഭ മൂന്നിന് ഭാരതത്തിന്റെ അപ്പസ്‌തോലനായ  മാർ തോമാശ്ലിഹയുടെ ദുക്‌റാന തിരുനാൾ ആഘോഷിക്കുന്നു. തോമാശ്ലിഹയുടെ രക്തസാക്ഷിത്വത്തിന്റെ ഓർമദിനം  ആഗോള സീറോ മലബാർ ക്രിസ്ത്യാനികൾ സഭാദിനമായി ആചരിക്കുന്ന കടപെട്ട വിശുദ്ധ ദിനമായതിനാൽ  ഈ ആദ്യവെള്ളിയാഴ്ച നടത്തപെടുന്ന വിശുദ്ധ കുർബാനയിലും  മാർ തോമാശ്ലിഹയുടെ ഓർമദിന പ്രാർത്ഥനകളിലും ആദ്യവെള്ളിയാഴ്ച ശുശ്രുഷകളിലും പങ്കുചേർന്നു അനുഗ്രഹീതരകാൻ ഏവരേയും പ്രാർത്ഥനാ പൂർവ്വം ക്ഷണിക്കുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈൻസ് ആയ ഫാ. ആന്റണി  ചീരംവേലിൽ, ഫാ. ജോസ് ഭരണികുളങ്ങര എന്നിവർ അറിയിച്ചു.

താല അയിൽസ്ബറി സെന്റ് മാർട്ടിൻ ഡി പൊരെസ് ദേവാലയത്തിൽ നാളെ വൈകുന്നേരം 6 മുതൽ 8:30 വരെയാണ് ചടങ്ങുകൾ. Prison Ministry-India Northern Regional Co-ordinator,  ഫാ. ജോൺ  പുതുവ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികനായിരിക്കും.