- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബസംഗമം 2015 27ന്
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് കുടുംബസംഗമം ജൂൺ 27 (ശനിയാഴ്‌ച്ച ലൂക്കനിൽ വച്ച് നടത്തപ്പെടും. രാവിലെ 9 മണി മുതൽ 5 മണി വരെ ലൂക്കൻ വില്ലേജ് യൂത്ത് സെന്ററിലാണ് പരിപാടികൾ നടത്തപ്പെടുക. കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദകായിക കലാമത്സരങ്ങൾ കുടുംബസംഗമത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.ഡബ്ലിൻ സീറോ മലബാ
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് കുടുംബസംഗമം ജൂൺ 27 (ശനിയാഴ്‌ച്ച ലൂക്കനിൽ വച്ച് നടത്തപ്പെടും. രാവിലെ 9 മണി മുതൽ 5 മണി വരെ ലൂക്കൻ വില്ലേജ് യൂത്ത് സെന്ററിലാണ് പരിപാടികൾ നടത്തപ്പെടുക. കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദകായിക കലാമത്സരങ്ങൾ കുടുംബസംഗമത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
ഡബ്ലിൻ സീറോ മലബാർ സഭയുടെ കീഴിലുള്ള 9 മാസ് സെന്ററുകളിലെ മുഴുവൻ കുടുംബങ്ങൾക്കും വേണ്ടി ഒരുക്കുന്ന കുടുംബസംഗമം കഴിഞ്ഞ വർഷം നടത്തിയ അതേ വേദിയിൽ തന്നെയാണ് ഈ വർഷവും നടത്തപ്പെടുന്നത്. കുടുംബ സംഗമത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണെന്ന് സീറോ മലബാർ സഭാസമിതി ചെയർപേഴ്‌സൺ ഫാ. ജോസ് ഭരണികുളങ്ങര,പ്രോഗ്രാം കോ ഓർഡീനേറ്റർ തോമസ് ജോസഫ് എന്നിവർ അറിയിച്ചു. സഭാ സമിതിയംഗങ്ങളുടെ നേതൃത്വത്തിലുള്ള കമ്മറ്റി കുടുംബ സംഗമത്തിന് വേണ്ടി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു
കൂടുതൽ വിവരങ്ങൾക്ക്:
ഫാ.ജോസ് ഭരണികുളങ്ങര (0899741568), തോമസ് ജോസഫ് (0879865040)