- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ രജിസ്ട്രേഷൻ തുടരുന്നു: ഡബ്ലിൻ കുടുംബ നവീകരണ ധ്യാനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ബ്ലാഞ്ചാർഡ്സ്ടൗൺ, ക്ലോണി, ഫിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ 2015 ഒക്ടോബർ 24,25,26 (ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ നടത്തപ്പെടുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 27 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കൺവെൻഷന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 24 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡബ്ലിൻ അതിരൂപതാ സഹായമെത്രാൻ റെയ
ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ബ്ലാഞ്ചാർഡ്സ്ടൗൺ, ക്ലോണി, ഫിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ 2015 ഒക്ടോബർ 24,25,26 (ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ നടത്തപ്പെടുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 27 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കൺവെൻഷന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 24 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡബ്ലിൻ അതിരൂപതാ സഹായമെത്രാൻ റെയ്മണ്ട് ഫീൽഡ് തിരി തെളിയിച്ചു കുടുംബ നവീകരണ ധ്യാനത്തിന്റെ ഉത്ഘാടന കർമ്മം നിർവ്വഹിക്കും .സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോ ഓർഡിനേറ്ററായ മോൺ.ആന്റണി പെരുമായൻ തദവസരത്തിൽ സന്നിഹിതനായിരിക്കും.
കുടുംബ നവീകരണ ധ്യാനത്തിന് കേരളത്തിലെ ആദ്ധ്യാത്മിക മേഖലയിൽ നിറഞ്ഞു നില്ക്കുന്ന പ്രഭാഷകനും,ശാലോം ടി വി യിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് സുപരിചിതനുമായ ഫാ.ജോസഫ് പാംപ്ലാനിയാണ് (SANDHESA BHAVAN,BIBLE APOSTOLATE OF TELLICHERRY ARCHDIOCESE) ഇത്തവണ ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബനവീകരണ ധ്യാനത്തിന് നേതൃത്വം നൽകുന്നത്.ക്രിസ്റ്റീൻ ധ്യാനത്തിന് യു.കെ ഡിവൈൻ മിനിസ്ട്രിയുടെ 10 അംഗടീമും നേതൃത്വം നല്കും.
എല്ലാ ദിവസവും രാവിലെ 9.00 മുതൽ 5.30 വരെയാണ് ധ്യാനശുശ്രുഷകൾ. 3 മുതൽ 6 വരെ ക്ലാസ്സിലുള്ള കുട്ടികളുടെ ധ്യാനം ലിറ്റിൽപേസ് ദേവാലയത്തിലാണ് നടത്തപെടുക. 9.45 ന് ഫിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്റെറിൽ കുട്ടികളുടെ റെജിസ്ട്രേഷനും, കൺസെന്റ് ഫോമും മാതാപിതാക്കൾ പൂർത്തീകരിക്കേണ്ടതാണ്. അതിനുശേഷം ലിറ്റിൽപേസ് ദേവാലയത്തിലേക്ക് കുട്ടികളെ ബസ്സിൽ കൊണ്ടുപോകുന്നതായിരിക്കും .
ധ്യാനപരിപാടികൾ വിവിധ പ്രായപരിധിയിലുള്ളവർക്കായി തരംതിരിച്ചിരിക്കുന്നതിനാൽ അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതിനായി,പങ്കെടുക്കുന്നവർ സഭയുടെ വെബ് സൈറ്റായ www.syromalabar.ie ൽ online regitsration എത്രയും വേഗം ചെയ്യേണ്ടതാണെന്ന് സിറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈന്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ , ബിനു ആന്റണി (Rtereat Program Coordinator)എന്നിവർ അറിയിച്ചു.
NB: ധ്യാന ദിവസങ്ങളിൽ കുമ്പസാരിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.