- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സീറോ മലബാർ സഭയുടെ ദമ്പതീ ധ്യാനവും യുവജനകൺവൻഷനും
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നവംബർ 13,14,15 തിയതികളിൽ ദമ്പതികൾക്ക് വേണ്ടിയുള്ള ധ്യാനവും, നവംബർ 20,21,22 തിയതികളിൽ യുവജന കൺവെൻഷനും സംഘടിപ്പിക്കുന്നു . ഡബ്ലിൻ സീറോ മലബാർ ചർച്ച് ദമ്പതികൾക്കുവേണ്ടി മൂന്നു ദിവസത്തെ ധ്യാനം നവംബർ 13,14,15 തിയതികളിലും,യുവജനങ്ങൾക്ക് വേണ്ടിയുള്ള ധ്യാനം നവംബർ 20,21,22 തീയതികളിലും Church of Incarnation,Fettercairn,Tallaght യിൽ വച്ച് നടത
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നവംബർ 13,14,15 തിയതികളിൽ ദമ്പതികൾക്ക് വേണ്ടിയുള്ള ധ്യാനവും, നവംബർ 20,21,22 തിയതികളിൽ യുവജന കൺവെൻഷനും സംഘടിപ്പിക്കുന്നു .
ഡബ്ലിൻ സീറോ മലബാർ ചർച്ച് ദമ്പതികൾക്കുവേണ്ടി മൂന്നു ദിവസത്തെ ധ്യാനം നവംബർ 13,14,15 തിയതികളിലും,യുവജനങ്ങൾക്ക് വേണ്ടിയുള്ള ധ്യാനം നവംബർ 20,21,22 തീയതികളിലും Church of Incarnation,Fettercairn,Tallaght യിൽ വച്ച് നടത്തപ്പെടുന്നു.രണ്ടു ധ്യാനങ്ങളോടൊപ്പവും കൗൺസിലിങ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
പ്രശസ്ത മന:ശാസ്ത്ര പണ്ഡിതനും ,ബൈബിൾ വിശാരദനുമായ ഡോ.റവ.ഫാ.കുര്യൻ പുരമടത്തിലാണ് ( Counseling sPychologist , Director Pastoral Cetnre PMOC Calicut) ദമ്പതികളുടെ ധ്യാനവും കൗൺസിലിങ്ങും ,യുവജന കൺവെൻഷനും നയിക്കുന്നത്
ശാസ്ത്രീയമായ സമീപനങ്ങളിൽ കൂടി ദാമ്പത്യജീവിതത്തെ വിലയിരുത്തുകയും ദൈവീകദർശനങ്ങളിൽ അടിയുറച്ച് മുന്നേറാനും ദമ്പതികളെ ഒരുക്കുകയാണ് സെമിനാറിന്റെ ഉദ്ദേശ്യം.
ക്രൈസ്തവീകതയുടെ മുല്യങ്ങളും ധാർമ്മികതയും ഉൾക്കൊണ്ട് രണ്ടു സംസ്കാരങ്ങളേയും ഇഴചേർത്ത് നമ്മുടെ യുവജനത്തിനു കുടുംബത്തിന്റേയും കുടുംബബന്ധങ്ങളെയുംകുറിച്ചുള്ള ക്രൈസ്തവാധിഷ്ടിതമായ അറിവും ഉൾക്കാഴ്ചയും നേടുക എന്ന ലക്ഷ്യത്തോടെയാണ് യുവജനകൺവെൻഷൻ ഒരുക്കിയിരിക്കുന്നത്. എല്ലാ യുവതി യുവാക്കളേയും കൺവെൻഷനിൽ പങ്കെടുപ്പിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സീറോ മലബാർ സഭാ ചാപ്ല്യന്മാർ അഭ്യർത്ഥിച്ചു
13നു വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ 9.30 വരെയും ,14,15 ശനി ,ഞായർ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാണ് ദമ്പതികളുടെ ധ്യാനം നടക്കുന്നത് .
യുവജന കൺവെൻഷൻ 20 നു വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ 9.30 വരെയും ,21,22 ശനി ,ഞായർ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ആയിരിക്കും.
അയർലണ്ടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി 100 ദമ്പതികൾക്കും ,100 യുവതി യുവാക്കൾക്കുമാണ് നിശ്ചിത ധ്യാനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.ദമ്പതികൾക്ക് 50 യൂറോയാണ് രജിസ്ട്രേഷൻ ഫീസ്. യുവജനകൺവെൻഷന് 20 യൂറോയും.യുവജനകൺവെൻഷനിൽ പങ്കെടുക്കുന്നവർ സീനിയർ സെർട്ട് മുതൽ 22 വയസ്സ് വരെയുള്ളവർ ആയിരിക്കണം.രണ്ടു ധ്യാനങ്ങളും താമസ്സിച്ചുള്ള ധ്യാനങ്ങളായിരിക്കുകയില്ല.
ദമ്പതി യുവജന ധ്യാനങ്ങളിൽ പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നതായും താല്പര്യമുള്ള ദമ്പതികളും,യുവതി യുവാക്കളും സഭയുടെ വെബ് സൈറ്റായ www്.യെൃo malabar.ie ൽonline registration എത്രയും വേഗം ചെയ്യേണ്ടതാണെന്നും സീറോ മലബാർ സഭാ ചാപ്ല്യന്മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.
വാർത്ത:കിസാൻ തോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)