- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്‌സ്മാഷുകൾ പാളിപ്പോയാലും സോഷ്യൽ മീഡിയയിൽ തരംഗം തന്നെ; ചിരിച്ച് ചിരിച്ച് പാളിപ്പോയ ഡബ്സ്മാഷുകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ഡബ്‌സ്മാഷുകൾ സോഷ്യൽ മീഡിയയിൽ തീർക്കുന്ന തരംഗങ്ങൾ ചില്ലറയല്ല. മികച്ച സിനിമകളിലെ രംഗംങ്ങൾ എടുത്ത് ഡബ്‌സ്മാഷ് ചെയ്ത് ആരാധകരെ തീർത്തവരും നിരവധിയാണ്. സാധാരണക്കാർ മുതൽ സെലിബ്രേറ്റികൾ വരെ സോഷ്യൽ മീഡിയയിൽ ഡബ്‌സ്മാഷുമായി അണിനിരക്കാറുണ്ട്. നല്ല ഡബ്‌സ്മാഷുകൾ കയ്യടിയോടെയാണ് സ്വീകരിക്കപ്പെടാറ്. എന്നാൽ ഡബ്‌സ്മാഷുകൾ പാളിപ്പോയാലും അത് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ് തന്നെ. ഡബ്‌സ്മാഷിനിടയിൽ ചിരിച്ച് ചിരിച്ച് പാളിപ്പോയവയും ഇപ്പോൾ തരംഗമാവുകയാണ്. ഇത്തരത്തിൽ ചിരികൊണ്ട് പാളിപ്പോയ ചില ഡബ്‌സ്മാഷുകൾ ഒന്നിപ്പിച്ച് ഒരൊറ്റ വീഡിയോയാക്കിയപ്പോഴാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പലരുടേയും ചിരിമൂലം പാളിപ്പോയ ഈ ഡബ്‌സ്മാഷുകൾ നമുക്കും കാണാം. ദിലീപിന്റെ കല്യാണരാമൻ എന്ന ചിത്രത്തിലെ രംഗവുമായി എത്തിയ പെൺകുട്ടിയാണ് ആദ്യം തന്നെ ചിരിപ്പിച്ച് കുളമാക്കിയത്. ദിലീപിന്റെ തലയിൽ പാത്രം വീഴുന്ന രംഗമായിരുന്നു അവതരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ പാത്രം യഥാർഥത്തിൽ തലയിൽ വീണതോടെ പെൺകുട്ടിക്ക് ചിരിയടക്കാനായില്ല. പെൺകുട്ടി പൊട്ടിച്ചിരിക്കാൻ തുടങ്ങി.
ഡബ്‌സ്മാഷുകൾ സോഷ്യൽ മീഡിയയിൽ തീർക്കുന്ന തരംഗങ്ങൾ ചില്ലറയല്ല. മികച്ച സിനിമകളിലെ രംഗംങ്ങൾ എടുത്ത് ഡബ്‌സ്മാഷ് ചെയ്ത് ആരാധകരെ തീർത്തവരും നിരവധിയാണ്. സാധാരണക്കാർ മുതൽ സെലിബ്രേറ്റികൾ വരെ സോഷ്യൽ മീഡിയയിൽ ഡബ്‌സ്മാഷുമായി അണിനിരക്കാറുണ്ട്. നല്ല ഡബ്‌സ്മാഷുകൾ കയ്യടിയോടെയാണ് സ്വീകരിക്കപ്പെടാറ്. എന്നാൽ ഡബ്‌സ്മാഷുകൾ പാളിപ്പോയാലും അത് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ് തന്നെ.
ഡബ്‌സ്മാഷിനിടയിൽ ചിരിച്ച് ചിരിച്ച് പാളിപ്പോയവയും ഇപ്പോൾ തരംഗമാവുകയാണ്. ഇത്തരത്തിൽ ചിരികൊണ്ട് പാളിപ്പോയ ചില ഡബ്‌സ്മാഷുകൾ ഒന്നിപ്പിച്ച് ഒരൊറ്റ വീഡിയോയാക്കിയപ്പോഴാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പലരുടേയും ചിരിമൂലം പാളിപ്പോയ ഈ ഡബ്‌സ്മാഷുകൾ നമുക്കും കാണാം.
ദിലീപിന്റെ കല്യാണരാമൻ എന്ന ചിത്രത്തിലെ രംഗവുമായി എത്തിയ പെൺകുട്ടിയാണ് ആദ്യം തന്നെ ചിരിപ്പിച്ച് കുളമാക്കിയത്. ദിലീപിന്റെ തലയിൽ പാത്രം വീഴുന്ന രംഗമായിരുന്നു അവതരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ പാത്രം യഥാർഥത്തിൽ തലയിൽ വീണതോടെ പെൺകുട്ടിക്ക് ചിരിയടക്കാനായില്ല. പെൺകുട്ടി പൊട്ടിച്ചിരിക്കാൻ തുടങ്ങി. ചിരി മൂലം ഡബ്‌സ്മാഷ് പൂർത്തിയാക്കാനാവാതെ പെൺകുട്ടി വീഡിയോ അവസാനിപ്പിക്കുകയും ചെയ്തു. ഇതുപോലെ നിരവധി പേർ ചിരിച്ച് ചിരിച്ച് കുളമാക്കിയ ഡബ്‌സ്മാഷാണ് തരംഗമായത്.