- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് മരിച്ചപ്പോൾ ഉണ്ടായിരുന്ന പദവികൾ കിട്ടുമെന്ന ഇളയമകന്റെ ആഗ്രഹം വെറുതെയായി; കിരീടാവകാശിയായ മൂത്തമകൻ ചാൾസ് ഡ്യൂക്ക് ഓഫ് എഡിൻബറോ സ്ഥാനവും ഏറ്റെടുത്തു
ലണ്ടൻ: ്എലിസബത്ത് രാജ്ഞിയുടെ ഭർത്താവും തന്റെ പിതാവുമായ പ്രിൻസ് ഫിലിപ്പ് മരിച്ചപ്പോൾ ഉണ്ടായിരുന്ന പദവികൾ കിട്ടുമെന്ന ഇളയമകന്റെ ആഗ്രഹം വെറുതെയായി. ഇളയ മകൻ എഡ്വേർഡിനെ പിന്തള്ളി കിരീടാവകാശിയായ മൂത്തമകൻ ചാൾസിനാണ് ഡ്യൂക്ക് ഓഫ് എഡിൻബറോ സ്ഥാനവും ലഭിച്ചത്. ഇതോടെ ഇതുവരെ ഒരു രാജകീയ സ്ഥാനവും ലഭിക്കാതിരുന്ന പ്രിൻസ് എഡ്വേർഡിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു.
1999ൽ സോഫിയെ വിവാഹം ചെയ്ത ശേഷം മാറിതാമസിച്ച പ്രിൻസ് എഡ്വേർഡിന് രാജകീയ പദവിയായ ഡ്യൂക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. ഏൾ ആൻഡ് കൗണ്ടസ് ഓഫ് വെസെക്സ് എന്നീ പദവികളോടെയാണ് ഇരുവരും കൊട്ടാരം വിട്ടത്. എന്നാൽ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും തന്റെ പിതാവുമായ പ്രിൻസ് ഫിലിപ്പിന്റെ മരണത്തോടെ രാജകീയ പദവി തന്നെ തേടി എത്തുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കിരീടാവകാശിയായ മൂത്തമകൻ ചാൾസിന് ഡ്യൂക്ക് ഓഫ് എഡിൻബറോ സ്ഥാനവും ലഭിച്ചതോടെ വയസ്സാൻ കാലത്തെങ്കിലും തന്നെ തേടി രാജകീയ പദവി എത്തുമെന്ന എഡ്വേർഡിന്റെ മോഹം അസ്തമിച്ചു.
പ്രിൻസ് ഫിലിപ്പിന്റെ മൂത്തമകനായ പ്രിൻസ് ചാൾസിലേക്ക് പിതാവ് വഹിച്ച സ്ഥാനവും എത്തിച്ചേരുക ആയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് രാജകീയ പദവികളിലില്ലാത്ത എഡ്വേർഡിന് ഈ സ്ഥാനം നൽകാതിരുന്നത് എന്ന് വ്യക്തമല്ല. പ്രിൻസ് ഫിലിപ്പിന്റെ ഇളയമകനായ എഡ്വേർഡിനും സ്ഥാനമാനങ്ങൾ നൽകാത്തതിൽ മുറുമുറുപ്പ് ഉയരുന്നുണ്ട്. എലിസബത്ത് രാജ്ഞിയോട് വളരെ അടുത്ത് നിന്നിട്ടും എന്തുകൊണ്ട് എഡ്വേർഡിനും സോഫിക്കും ഇവരുടെ മകൾക്കും പദവികൾ ലഭിച്ചില്ല എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. പിതാവ് മരിക്കുമ്പോൾ ഒരു വിധം എല്ലാ അധികാരങ്ങളും ഇതോടെ ചാൾസ് രാജകുമാരനിൽ വന്ന് ചേർന്നിരിക്കുകയാണ്.
ഡ്യൂക്ക് ഓഫ് എഡിൻബറോ സ്ഥാനം ഇനി എഡ്വേർഡ് ഏറ്റെടുക്കാതിരുന്നതാണെങ്കിൽ അത് അദ്ദേഹത്തിന്റെ മകനിലാണ് എത്തിച്ചേരേണ്ടിയിരുന്നത്. എന്നാൽ രാജകുടുംബത്തിന് പുറത്ത് വളർന്ന ജെയിംസ് വിസ്കൗണ്ടിലേക്ക് ആ സ്ഥാനം എത്താതിരുന്നത് എന്തെന്ന ചോദ്യവും ഉയരുന്നു. തന്റെ ചെറുമകനു വേണ്ടി കിങ് ജോർജ് ഒന്നാമനാണ് എഡിൻബറോ സ്ഥാനം കൊണ്ടു വന്നത്. ചാൾസ് രാജകുമാരൻ ഈ സ്ഥാനം തന്റെ ചെറുമകനായ പ്രിൻസ് ലൂയിസിന് നൽകണമെന്ന് ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ട്.
പ്രിൻസ് ഫിലിപ്പും ഇളയമകനായ എഡ്വേർഡും തമ്മിലുള്ള ബന്ധവും ഊഷ്മളമായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് എഡ്വേർഡിലേക്ക് എഡിൻബറോ സ്ഥാനം എത്തിയില്ല എന്ന ചോദ്യമാണ് ഉയരുന്നത്. ചാൾസ് രാജകുമാരനും കമില്ലയ്ക്കും എഡ്വേർഡും സോഫിയുമായി അത്ര നല്ല ബന്ധത്തിലല്ല. ഇതും ഇരുവരുടെ സ്ഥാന നഷ്ടത്തിന് കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
മറുനാടന് ഡെസ്ക്