മാസങ്ങൾ നീണ്ട നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിൽ ദുഃഖാൻ ഹൈവേയുടെ 3.3 കിലോമീറ്റർ ഭാഗം വീണ്ടും ഗതാഗതത്തിനായി തുറന്നു. മാൾ ഓഫ് ഖത്തറിന് മുന്നിലുള്ള ഭാഗമാണ് തുറന്നത്. ഇരുവശത്തേക്കും നാലു വരികൾ വീതമുള്ള ഈ റോഡ് ദോഹയ്ക്കും ശഹാനിയയ്ക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കും. നിലവിൽ താൽക്കാലിക പാതയിൽ കൂടി യാത്ര വഴിതിരിച്ചു വിട്ടിരുന്നു.

അൽ ജഹാനിയ ഇന്റർചേഞ്ചിന്റെയും ഓർബിറ്റൽ ഹൈവേയുടേയും പാലങ്ങളുടെ അടിയിലൂടെയാണ് പുതിയ റോഡ് കടന്നു പോകുന്നത്. താത്കാലിക പ്രാദേശിക റോഡുകളിൽ നിന്നും സര്‌വീസ് റോഡുകളിൽ നിന്നും വാഹനസഞ്ചാരികൾക്ക് ദുഃഖാൻ ഹൈവേയിലെ നാലു വരിപ്പാതയിലേക്ക് സുഗമമായി പ്രവേശിക്കാം...

എന്നാൽ, സമീപത്തെ റോഡുകളിൽ പണി പുരോഗമിക്കുന്നതിനാൽ ഇപ്പോൾ തുറന്ന ഭാഗത്ത് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതാ നിയന്ത്രണം താൽക്കാലികമായി നിലനിൽക്കുമെന്ന് അശ്ഗാൽ വാർത്താ കുറിപ്പിൽ അറിയിച്ചു.മാൾ ഓഫ് ഖത്തർ ഒക്ടോബർ 29ന് തുറക്കാനിരിക്കേ യാണ് റോഡ് പണി പൂർത്തിയാക്കി യാത്രക്കാർക്കായി തുറന്നു കൊടുത്തിരിക്കുന്നത്.