ഭാരതത്തിന്റെ അപ്പസ്‌തോലനായ വി. തോമാശ്ലീഹായുടെ ദുക്‌റാന തിരുനാൾ ഫുജെറ കത്തോലിക്ക ദേവാലയത്തിൽ ജൂൺ 30 മുതൽ ജൂലൈ 3 വരെ ഫുജെറ മലയാളം കാത്തലിക് കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു.

30ന് വൈകീട്ട് 7.45 വി. കുർബ്ബാനയും തുടർന്ന് തോമ്മാശ്ലീഹായുടെ പ്രേക്ഷിത യാത്ര, ഭാരതീയ വിശ്വാസ പാരമ്പര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള സാന്തോം എക്‌സിബിഷനും പരമ്പരാഗത ക്രിസ്തീയ കലാരൂപങ്ങളായ മാർഗ്ഗം കളി, പരിചമുട്ട് എന്നിവയുടെ അവതരണവും നടത്തപ്പെടുന്നു.

ഇടവക വികാരി ഫാ. സഗായ് രാജ്, ആത്മീയ ഗുരു ഫാ. ജോയ് വാതല്ലൂർ, ഫുജെറ മലയാളി കമ്മ്യുണിറ്റി കോ ഓർഡിനേറ്റർ ജോർജ്ജ് തോമസ്, സെക്രട്ടറി രാജേഷ് ജോസഫ്, എക്‌സിബിഷൻ കോ ഓർഡിനേറ്റർ ഷിബു ദേവസ്യ, ഇതര കമ്മിറ്റിയംഗങ്ങൾ എന്നിവർ തിരുനാൾ ആചരണത്തിന് നേതൃത്വം നൽകും.

ഫാ. ജോയ് വാതല്ലൂരിന്റെ മുഖ്യ കാർമ്മികത്വത്തിൽ ജൂലൈ 3 വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാന അർപ്പിക്കുന്നു. ജൂലൈ 3 വൈകുന്നേരം 9 മണി വരെ സാന്തോം എക്‌സിബിഷൻ കാണാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.