ഷിക്കാഗോ: ബെൽവുഡ് മാർത്തോമാ ശ്ശീഹാ കത്തീഡ്രലിൽ ആണ്ടുതോറും നടത്തിവരുന്ന വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിന്റെ തുടക്കംകുറിച്ചുകൊണ്ട്  28-ന് ഞായറാഴ്ച കൊടിയേറ്റ് നടത്തപ്പെടും.

ഞായറാഴ്ച രാവിലെ 11 മണിക്ക് കത്തീഡ്രൽ ദേവാലയത്തിൽ നടത്തപ്പെടുന്ന ആഘോഷമായ ദിവ്യബലിയിൽ രൂപതാ വികാരി ജനറാൾ വെരി റവ.ഫാ. തോമസ് മുളവനാൽ  മുഖ്യകാർമികത്വം വഹിക്കും. എം.എസ്.ടി സഭയുടെ യു.എസ്.എ ആൻഡ് കാനഡ ഡയറക്ടർ റവ.ഫാ. ആന്റണി തുണ്ടത്തിൽ സന്ദേശം നൽകും.

ദിവ്യബലിക്കുശേഷം നൊവേന, ലദീഞ്ഞ് എന്നിവ നടത്തപ്പെടും. തുടർന്ന് കർമികരും വിശ്വാസികളും ഉയർത്തുവാനുള്ള കൊടിയുമായി, ഭക്ത്യാഢംഭരപൂർവ്വം പ്രദക്ഷിണമായി കൊടിമര ചുവട്ടിലേക്ക് പോകുന്നതും പ്രത്യേക പ്രാർത്ഥനകൾക്കുശേഷം കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ കൊടി ഉയർത്തി തിരുനാളിനു തുടക്കംകുറിക്കും.

ഇടവകയിലെ 14 വാർഡുകളിൽ ഒന്നായ വി. ബർത്തലോമിയ (മോർട്ടൻഗ്രോവ്- നൈൽസ്) വാർഡുകാരാണ് ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്.

സിബി പാറേക്കാട്ടിൽ (ജനറൽ കോർഡിനേറ്റർ) 847 209 1142, പയസ് ഒറ്റപ്ലാക്കൽ (പ്രസിഡന്റ്) 312 231 3345, ലൗലി വിൽസൺ (സെക്രട്ടറി) 312 330 4935, റ്റീന മത്തായി (ട്രഷറർ) 847 583 9103 തുടങ്ങിയവർ നേതൃത്വം നൽകുന്ന വിവിധ കമ്മിറ്റികളും, പോൾ പുളിക്കൽ (708 743 6505), ഷാബു മാത്യു (630 649 4103), ആന്റണി ഫ്രാൻസീസ് (847 219 4897), മനീഷ് ജോസഫ് (847 387 9384) തുടങ്ങിയ ട്രസ്റ്റിമാരും, പാരീഷ് കൗൺസിൽ അംഗങ്ങളും, ഇടവകയിൽ പ്രവർത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളും, വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അസി. വികാരി ഫാ. റോയ് മൂലേച്ചാലിൽ എന്നിവരുടെ നേതൃത്വത്തിൽ തിരുനാളിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുന്നു. ഓഫീസ് ഫോൺ (708 544 7250), വെബ്‌സൈറ്റ്: www.smchicago.org