- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ ഏകദിന ധ്യാന യോഗവും പരി. പാത്രിയർക്കീസ് ബാവായുടെ ഒന്നാം ദുക്റോനയും
മൂന്നുപതിറ്റാണ്ടിലേറെ ആഗോള സുറിയാനി സഭയെ നയിച്ച ഭാഗ്യസ്മരണാർഹനായ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമൻ ബാവായുടെ ഒന്നാം ദുഃഖ്‌റോനയും, ഏകദിന ധ്യാനവും മാർച്ച് 21, 22(ശനി, ഞായർ) തീയതികളിൽ ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ നടത്തുന്നതാണ്. സെന്റ് മേരീസ് വിമൻസ് ലീഗ്, സെന്റ് പോൾ പ്രെയർ ഫെല്ലോഷിപ്പ് എന്നിവയുടെ ആഭിമുഖ്യ
മൂന്നുപതിറ്റാണ്ടിലേറെ ആഗോള സുറിയാനി സഭയെ നയിച്ച ഭാഗ്യസ്മരണാർഹനായ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമൻ ബാവായുടെ ഒന്നാം ദുഃഖ്‌റോനയും, ഏകദിന ധ്യാനവും മാർച്ച് 21, 22(ശനി, ഞായർ) തീയതികളിൽ ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ നടത്തുന്നതാണ്.
സെന്റ് മേരീസ് വിമൻസ് ലീഗ്, സെന്റ് പോൾ പ്രെയർ ഫെല്ലോഷിപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ മാർച്ച് 21-ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ നടത്തുന്ന ധ്യാനയോഗത്തിന് വെരി റവ. വർഗീസ് തെക്കേക്കര, റവ.ഡോ. ലിജു പോൾ എന്നിവർ നേതൃത്വം നൽകുന്നതാണ്.
മാർച്ച് 22-ന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത പ്രാർത്ഥന, 9 മണിക്ക് വിശുദ്ധ കുർബാന, അനുസ്മരണ ശുശ്രൂഷ, സ്‌നേഹവിരുന്ന്, നേർച്ചവിളമ്പ് എന്നിവയോടുകൂടി ചടങ്ങുകൾ സമാപിക്കുന്നതാണ്.പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ദുഃഖ്‌റോനയിലും ധ്യാനയോഗത്തിലും വിശ്വാസികൾ ഏവരും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വെരി. റവ. വർഗീസ് തെക്കേക്കര അറിയിക്കുന്നു. ഷെവലിയാർ ജെയ്‌മോൻ കെ. സ്‌കറിയ അറിയിച്ചതാണിത്.