ടി സാവിത്രിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രമായമഹാനടിയിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ് നടൻ ദുൽഖർ. സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബയോപികിൽ സാവിത്രിയുടെ ഭർത്താവും നടനുമായ ജെമിനി ഗണേശന്റെ വേഷമാണ് ദുൽഖർ ചെയ്യുന്നത്. കീർത്തി സുരേഷാണ് നായിക. ചിത്രത്തിന്റെ ഡബ്ബിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ചിത്രത്തിന് വേണ്ടി ഡയലോഗുകൾ ഉറക്കമളച്ചിരുന്നു പഠിക്കുന്ന ദുൽഖറിന്റെ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്.

പരീക്ഷയ്ക്ക് പോലും താനിങ്ങനെ കഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് ദുൽഖർ തന്നെയാണ് ഡബ്ബിങ് നടക്കുന്നതിന്റെ ചിത്രം ഷെയർ ചെയ്തത്. തെലുങ്കിൽ ആദ്യമായി ചെയ്യുന്ന ഡബ്ബിംഗിന് തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണെന്നും ദുൽഖർ പറഞ്ഞു.ഇതാദ്യമായിട്ടാണ് ദുൽഖർ സൽമാൻ തെലുങ്ക് ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നത്.

സാവിത്രിയുടെ ബയോഗ്രഫിക്കൽ ഫിലിമായ നഹാനടി നടികർ തിലകമെന്ന പേരിൽ തമിഴിലും പുറത്തിറക്കുന്നുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസത്തിൽ റിലീസ് ചെയ്യാനായാണ് പദ്ധതിയിടുന്നത്.