- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുൽഖറിന്റെ വാഹനശേഖരത്തിലേക്ക് പുതിയ അതിഥിയെത്തി; ഇത്തവണ വാഹനപ്രേമിയായ അച്ഛന്റെ മകൻ സ്വന്തമാക്കിയത് രണ്ട് കോടിയുടെ പോർഷെയുടെ സ്പോർട്സ് കാർ; നീല നിറത്തിലുള്ള പോർഷെ പാനമീറയിൽ ഇനി ഡിക്യുവിന് പറക്കാം
വാഹനശേഖരത്തിന്റെ കാര്യത്തിൽ സിനിമാ താരങ്ങൾക്കിടിയിൽ മുമ്പന്തിയിലാണ് നടൻ മമ്മൂട്ടിയും മകൻ ദുൽഖറും. ഇരുവരുടെയും വാഹനശേഖരത്തിൽ ഇതിനോടകം തന്നെ സ്‌കോടയും വോക്‌സ് വോക്‌സ് വാഗണും,, ബിഎംഡ്ബ്ലുവും, ബെൻസും, ഓഡിയും പോർഷെയും അടക്കം എല്ലാ ആഡംബര വാഹനങ്ങളും ഇടംപിടിച്ചിട്ടുണ്ട്. അച്ഛനെ പോലെ മികച്ച വാഹനങ്ങൾ സ്വന്തമാക്കുന്നതിന് താനും ഒട്ടും പിന്നില്ലല്ല എന്ന് മകൻ ദുൽഖറും ഇതിനകം തെളിയിച്ച് കഴിഞ്ഞു. അടുത്തിടെയാണ് തുരുമ്പെടുത്ത ഒരു പഴയ ബെൻസ് കാർ നന്നാക്കിയെടുത്ത് ഉപയോഗിക്കാൻ തുടങ്ങിയെന്ന് ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇപ്പോഴിതാ പഴയ കാറുകൾക്കൊപ്പം ഏറ്റവും പുതിയ വാഹനങ്ങളും ദുൽഖറിന് ഏറെ പ്രിയപ്പെട്ടതാണ്. ഇത്തവണ ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത് പോർഷെയുടെ പാനമീറ ടർബോയാണ്. ഇതോടെ ഡിക്യുവിന്റെ വാഹന ശേഖരത്തിൽ നീല നിറത്തിലുള്ള പോർഷെ പാനമീറയും തിളങ്ങിനില്ക്കും. രണ്ട് കോടിയോളം രൂപയാണ് ഇന്ത്യൻ വിപണിയിൽ ഈ കാറിന് വില. പോർഷെയുടെ രണ്ടാം തലമുറ സ്പോർട്സ് സലൂൺ 4 ലിറ്റർ ട്വിൻ ടർബോ വി8 പെട്രോൾ എൻജിനാണ് പാനമീറ ടർബോയിൽ ഉപയോഗി
വാഹനശേഖരത്തിന്റെ കാര്യത്തിൽ സിനിമാ താരങ്ങൾക്കിടിയിൽ മുമ്പന്തിയിലാണ് നടൻ മമ്മൂട്ടിയും മകൻ ദുൽഖറും. ഇരുവരുടെയും വാഹനശേഖരത്തിൽ ഇതിനോടകം തന്നെ സ്‌കോടയും വോക്‌സ് വോക്‌സ് വാഗണും,, ബിഎംഡ്ബ്ലുവും, ബെൻസും, ഓഡിയും പോർഷെയും അടക്കം എല്ലാ ആഡംബര വാഹനങ്ങളും ഇടംപിടിച്ചിട്ടുണ്ട്.
അച്ഛനെ പോലെ മികച്ച വാഹനങ്ങൾ സ്വന്തമാക്കുന്നതിന് താനും ഒട്ടും പിന്നില്ലല്ല എന്ന് മകൻ ദുൽഖറും ഇതിനകം തെളിയിച്ച് കഴിഞ്ഞു. അടുത്തിടെയാണ് തുരുമ്പെടുത്ത ഒരു പഴയ ബെൻസ് കാർ നന്നാക്കിയെടുത്ത് ഉപയോഗിക്കാൻ തുടങ്ങിയെന്ന് ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇപ്പോഴിതാ പഴയ കാറുകൾക്കൊപ്പം ഏറ്റവും പുതിയ വാഹനങ്ങളും ദുൽഖറിന് ഏറെ പ്രിയപ്പെട്ടതാണ്. ഇത്തവണ ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത് പോർഷെയുടെ പാനമീറ ടർബോയാണ്. ഇതോടെ ഡിക്യുവിന്റെ വാഹന ശേഖരത്തിൽ നീല നിറത്തിലുള്ള പോർഷെ പാനമീറയും തിളങ്ങിനില്ക്കും.
രണ്ട് കോടിയോളം രൂപയാണ് ഇന്ത്യൻ വിപണിയിൽ ഈ കാറിന് വില. പോർഷെയുടെ രണ്ടാം തലമുറ സ്പോർട്സ് സലൂൺ 4 ലിറ്റർ ട്വിൻ ടർബോ വി8 പെട്രോൾ എൻജിനാണ് പാനമീറ ടർബോയിൽ ഉപയോഗിച്ചിരിക്കുന്നത്. ലോകത്തെ മികച്ച സ്പോർട്സ് കാറുകളുടെ നിരയിൽപ്പെടുന്ന മോഡലാണ് ഡിക്യു സ്വന്തമാക്കിയിരിക്കുന്നത്.550 എച്ച്പിയാണ് എൻജിൻ കരുത്ത്. പ്യൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയിലെത്താൻ ഈ കാറിന് വേണ്ടത് കേവലം 3.8 സെക്കൻഡ്. മണിക്കൂറിൽ പരമാവധി വേഗതയാകട്ടെ 306 കിലോമീറ്ററും.