- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായി വിനോദ് രാഘവന്റെ കീഴിൽ ക്രിക്കറ്റ് പരിശീലിച്ച് ദുൽഖർ; പുതിയ ബോളിവുഡ് ചിത്രമായ സോയാ ഫാക്ടറിൽ ക്രിക്കറ്റ് താരമാകാൻ കുഞ്ഞിക്ക നടത്തുന്ന പരിശീലനത്തിന്റെ ചിത്രങ്ങൾ പങ്ക് വച്ച് സജീ സുരേന്ദ്രൻ
മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവന്റെ കീഴിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഠിന പരീശിലനം നടത്തുകയാണ് നടൻ ദുൽഖർ സൽമാൻ. കാരവന് പിന്നാലെ ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടർ എന്ന ചിത്രത്തിന് വേണ്ടിയാണ് നടന്റെ പരിശീലനം. ഇന്ത്യൻ ക്രിക്കറ്റ് താരമായി ആണ്് ദുൽഖർ ചിത്രത്തിൽ അഭിനയിക്കുന്നത്. ടീം ഇന്ത്യയുടെ ക്യാപ്റ്റനാകാൻ വേണ്ടി കഴിഞ്ഞ നാല് ദിവസമായി താരം കഠിനാധ്വാ നത്തിലാണെന്ന് കാണിച്ചത് ഫേസ്‌ബുക്കിൽ ചിത്രങ്ങൾ പങ്കുവച്ചത്് സജി സുരേന്ദ്രൻ ആണ്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽഖറിന് പരിശീലനം നൽകുന്നത്. കൊച്ചിയിലെ കൗണ്ടി ഇൻഡോർ നെറ്റ്‌സിലായിരുന്നു താരത്തിന് കഠിന പരിശീലനം നൽകിയത്. സോനം കപൂറാണ് ദുൽഖറിെന്റ നായികാ വേഷത്തിൽ എത്തുന്നത്. പ്രശസ്?ത എഴുത്തുകാരി അനുജ ചൗഹാെന്റ 'ദി സോയ ഫാക്ടർ' എന്ന ബെസ്റ്റ് സെല്ലിങ് ഫിക്ഷൻ നോവലിെന്റ ദൃശ്യാവിഷ്‌കാരമാണ് ചിത്രമെന്നാണ് സൂചന. ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ ജനിച്ച പെൺകുട്ടിയെ ടീം ഇന്ത്യ ഭാഗ്യ
മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവന്റെ കീഴിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഠിന പരീശിലനം നടത്തുകയാണ് നടൻ ദുൽഖർ സൽമാൻ. കാരവന് പിന്നാലെ ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടർ എന്ന ചിത്രത്തിന് വേണ്ടിയാണ് നടന്റെ പരിശീലനം. ഇന്ത്യൻ ക്രിക്കറ്റ് താരമായി ആണ്് ദുൽഖർ ചിത്രത്തിൽ അഭിനയിക്കുന്നത്.
ടീം ഇന്ത്യയുടെ ക്യാപ്റ്റനാകാൻ വേണ്ടി കഴിഞ്ഞ നാല് ദിവസമായി താരം കഠിനാധ്വാ നത്തിലാണെന്ന് കാണിച്ചത് ഫേസ്‌ബുക്കിൽ ചിത്രങ്ങൾ പങ്കുവച്ചത്് സജി സുരേന്ദ്രൻ ആണ്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽഖറിന് പരിശീലനം നൽകുന്നത്. കൊച്ചിയിലെ കൗണ്ടി ഇൻഡോർ നെറ്റ്‌സിലായിരുന്നു താരത്തിന് കഠിന പരിശീലനം നൽകിയത്.
സോനം കപൂറാണ് ദുൽഖറിെന്റ നായികാ വേഷത്തിൽ എത്തുന്നത്. പ്രശസ്?ത എഴുത്തുകാരി അനുജ ചൗഹാെന്റ 'ദി സോയ ഫാക്ടർ' എന്ന ബെസ്റ്റ് സെല്ലിങ് ഫിക്ഷൻ നോവലിെന്റ ദൃശ്യാവിഷ്‌കാരമാണ് ചിത്രമെന്നാണ് സൂചന.
ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ ജനിച്ച പെൺകുട്ടിയെ ടീം ഇന്ത്യ ഭാഗ്യ താരമായി കാണുന്നതും എന്നാൽ ഇത്തരം വിശ്വാസങ്ങളെ ടീമിെന്റ ക്യാപ്റ്റൻ എതിർക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പ്രശ്‌നങ്ങളുമൊക്കെയാണ് സോയാ ഫാക്ടറിെന്റ ഇതി വൃത്തം. സോയ എന്ന ടൈറ്റിൽ കഥാപാത്രമായാണ് സോനം കപൂർ അഭിനയിക്കുന്നത്. അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.