കൊച്ചി: കൽപ്പനയുടെ മരണവാർത്ത മലയാള സിനിമയ്ക്ക് വലിയൊരു ഞെട്ടലാണ് സമ്മാനിച്ചത്. അവർക്കൊപ്പം അഭിനയിച്ച താരങ്ങളെല്ലാം ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് രംഗത്തുവന്നു. ഇതിനിടെ ദുൽഖർ സൽമാന്റെ ആദരാജ്ഞലി അൽപ്പം വികാരനിർഭരമായിരുന്നു. മരണ വാർത്ത തന്നെ തകർത്തു കളഞ്ഞെന്ന് ദുൽഖർ പറഞ്ഞു. കുട്ടിക്കാലം മുതൽക്കേ എനിക്കവരെ അറിയാം. അതിനാൽ എപ്പോൾ കണ്ടാലും എന്റെ ബാല്യകാലത്തെ കഥകൾ അവർ പറയുമായിരുന്നു. ഈ നഷ്ടത്തിന് വാക്കുകളില്ല, ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു.

കൽപനയുടെ അവസാനം തീയേറ്ററിലെത്തിയ ചിത്രമായിരുന്നു ചാർലി. അതിലെ മേരിയുടെ അന്ത്യരംഗം ചിത്രീകരിച്ചതിനെക്കുറിച്ചും ദുൽഖർ പറയുന്നു. മേരിയുടെ അന്ത്യം നടക്കുന്ന ബോട്ട് സീനിൽ ചാർലി മേരിയെ ചുംബിക്കുന്നുണ്ട്. അപ്പോൾ അവർ ഏറെ സന്തോഷവതിയായിരുന്നെന്ന് ഞാൻ ഓർക്കുന്നു.

'കുട്ടിയായിരുന്നപ്പോൾ ഞാൻ ഉമ്മ കൊടുക്കാറില്ലായിരുന്നെന്ന് അവർ പറയുമായിരുന്നു. ചെറുപ്പത്തിൽ ചോദിച്ചപ്പോൾ ഞാൻ തന്നില്ല എന്ന് പറഞ്ഞ ഉമ്മയ്ക്ക് പകരം ഒരായിരം ഉമ്മകൾ' -ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു.

Devastated to hear about Kalpana chechi. Ive known her since I was a toddler and she would always tell me stories about...

Posted by Dulquer Salmaan on Sunday, January 24, 2016