- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീശയില്ല, താടിയുണ്ട്; മുമ്പൊരിക്കലും കാണാത്ത വേഷത്തിൽ ദുർഖറെത്തുമ്പോൾ അമ്പരന്ന് ആരാധകർ; പറവയിലെ ദുൽഖറിന്റെ വ്യത്യസ്ത ലുക്ക് ഇപ്പോൾ ഫിലിം ഇൻഡസ്ട്രിയിലും ആരാധകർക്കും ഇടയിൽ ചർച്ചാവിഷയം
കൊച്ചി: സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തിന്റെ സെറ്റിലെ ദുർഖർ സൽമാന്റെ ചിത്രങ്ങൾ പുറത്തുവന്നു. പുതുമുഖങ്ങൾ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദുൽഖറും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടത്. ചിത്രത്തിന്റെ സെറ്റിൽനിന്നുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മീശ വടിച്ച്, താടി വച്ച് ഇതുവരെ ഒരു സിനിമയിലും കാണാത്ത ലുക്കിലാണ് ചിത്രങ്ങളിൽ ദുൽഖർ. ഇരുപത് ദിവസത്തെ ഡേറ്റാണ് ദുൽഖർ ചിത്രത്തിന് നൽകിയിരിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ അൻവർ റഷീദും ദി മൂവി ക്ലബ്ബിന്റെ ബാനറിൽ ഷൈജു ഉണ്ണിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ സൗബിന്റേത് തന്നെയാണ്. സൗബിനൊപ്പം മുനീർ അലി, നിസാം ബഷീർ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. പരസ്യ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ ലിറ്റിൽ സ്വയാമ്പ് പോൾ ആണ് ഛായാഗ്രഹണം. പ്രവീൺ പ്രഭാകർ എഡിറ്റിങ് നിർവഹിക്കും. പ്രെഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ. അമൽ നീരദിന്റെയും അൻവർ റഷീദിന്റെയും സംയുക്ത സംരംഭമായ എ ആൻ
കൊച്ചി: സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തിന്റെ സെറ്റിലെ ദുർഖർ സൽമാന്റെ ചിത്രങ്ങൾ പുറത്തുവന്നു. പുതുമുഖങ്ങൾ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദുൽഖറും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടത്.
ചിത്രത്തിന്റെ സെറ്റിൽനിന്നുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മീശ വടിച്ച്, താടി വച്ച് ഇതുവരെ ഒരു സിനിമയിലും കാണാത്ത ലുക്കിലാണ് ചിത്രങ്ങളിൽ ദുൽഖർ. ഇരുപത് ദിവസത്തെ ഡേറ്റാണ് ദുൽഖർ ചിത്രത്തിന് നൽകിയിരിക്കുന്നത്.
അൻവർ റഷീദ് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ അൻവർ റഷീദും ദി മൂവി ക്ലബ്ബിന്റെ ബാനറിൽ ഷൈജു ഉണ്ണിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ സൗബിന്റേത് തന്നെയാണ്. സൗബിനൊപ്പം മുനീർ അലി, നിസാം ബഷീർ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. പരസ്യ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ ലിറ്റിൽ സ്വയാമ്പ് പോൾ ആണ് ഛായാഗ്രഹണം.
പ്രവീൺ പ്രഭാകർ എഡിറ്റിങ് നിർവഹിക്കും. പ്രെഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ. അമൽ നീരദിന്റെയും അൻവർ റഷീദിന്റെയും സംയുക്ത സംരംഭമായ എ ആൻഡ് എ റിലീസാണ് പറവയുടെ വിതരണം. പി.ആർ.ഒ എ എസ് ദിനേശ്. അഭിനേതാക്കളെ കണ്ടെത്താനായി സംവിധായകൻ നേരത്തേ ഓഡിഷൻ നടത്തിയിരുന്നു.
ദുൽഖർ സൽമാൻ ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന 'സിഐഎ: കോമ്രേഡ് ഇൻ അമേരിക്ക' എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പോസ്റ്ററിനും വലിയ വരവേൽപ്പാണ് ആസ്വാദർക്കിടയിൽ ലഭിച്ചിരിക്കുന്നത്. വിഷു റിലീസായാണ് കേരളത്തിലും യുഎസിലുമായി ചിത്രീകരിച്ച സിനിമ തീയേറ്ററുകളിൽ എത്തുക.
ദുൽഖറിന് ഇനി നായകനായി അഭിനയിക്കേണ്ടത് ബിജോയ് നമ്പ്യാർ തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന സോളോയിലാണ്. ഇതിനിടയിലാണ് പറവയിലെ അഭിനയം.