- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാർലി കണ്ട് ബംഗ്ലാദേശുകാരനായ യുവാവ് വിഷാദരോഗത്തിൽ നിന്നും മുക്തനായി; സംഭവം ട്വിറ്ററിലൂടെ പങ്ക് വച്ച് ആരാധകൻ; ട്വീറ്റ് എത്തിയതോടെ ബംഗ്ലാദേശിലെ എല്ലാവർക്കും നന്ദി അറിയിച്ച് ഡി ക്യു
മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും ടോളിവിഡിലും ആരാധകരുള്ള താരമാണ് നമ്മുടെ ദുൽഖർ സൽമാൻ. ദാ..ഇപ്പോൾ ഡിക്യൂവിന് ബംഗ്ലാദേശുകാരായ ആരാധകരും ഉണ്ടെന്ന് തെളിയിച്ച വാർത്തായാണ് പുറത്ത് വരുന്നത്.ദുൽഖറിന്റെ ചാർലി സിനിമ കണ്ട് വിഷാദരോഗത്തിൽ നിന്ന് മുക്തനായ യുവാവ് തന്റെ മകന് ദുൽഖർ സൽമാൻ എന്ന് പേരിട്ടു എന്നതാണ് ആ വാർത്ത. തന്റെ നാട്ടിൽ നടന്ന സംഭവം ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീൻ ഷകീൽ എന്നയാളാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'ഞങ്ങളുടെ നാട്ടിലൊരാൾ ദുൽഖറിന്റെ ചാർലി കണ്ട് വിഷാദരോഗത്തിൽ നിന്നും മുക്തനായി. മകന് ദുൽഖർ സൽമാൻ എന്ന് പേരിടുകയും ചെയ്തു. ഇവിടെ നിങ്ങൾക്ക് ഏറെ ആരാധകരുണ്ട്' എന്നായിരുന്നു സെയ്ഫുദ്ദീന്റെ ട്വീറ്റ്. തന്നെ ടാഗ് ചെയ്തുള്ള ട്വീറ്റ് ശ്രദ്ധയിൽ പെട്ട ദുൽഖർ ആരാധകന് നന്ദിയറിയിച്ച് രംഗത്ത് വന്നു. 'ഒരുപാട് നന്ദി. ബംഗ്ലാദേശിലെ എല്ലാവർക്കും ഒരുപാട് സ്നേഹം. കോളജ് സമയത്ത് എനിക്ക് ഏറെ ബംഗ്ലാദേശി സുഹൃത്തുക്കളുണ്ടായിരുന്നു. അവരുമായുള്ള അടുപ്പം ഇപ്പോഴും സൂക്ഷിക്കുന്നു' എന്നായിരുന്നു ദുൽഖറിന്റെ റീട്വീറ്റ്. മാർട്
മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും ടോളിവിഡിലും ആരാധകരുള്ള താരമാണ് നമ്മുടെ ദുൽഖർ സൽമാൻ. ദാ..ഇപ്പോൾ ഡിക്യൂവിന് ബംഗ്ലാദേശുകാരായ ആരാധകരും ഉണ്ടെന്ന് തെളിയിച്ച വാർത്തായാണ് പുറത്ത് വരുന്നത്.ദുൽഖറിന്റെ ചാർലി സിനിമ കണ്ട് വിഷാദരോഗത്തിൽ നിന്ന് മുക്തനായ യുവാവ് തന്റെ മകന് ദുൽഖർ സൽമാൻ എന്ന് പേരിട്ടു എന്നതാണ് ആ വാർത്ത. തന്റെ നാട്ടിൽ നടന്ന സംഭവം ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീൻ ഷകീൽ എന്നയാളാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
'ഞങ്ങളുടെ നാട്ടിലൊരാൾ ദുൽഖറിന്റെ ചാർലി കണ്ട് വിഷാദരോഗത്തിൽ നിന്നും മുക്തനായി. മകന് ദുൽഖർ സൽമാൻ എന്ന് പേരിടുകയും ചെയ്തു. ഇവിടെ നിങ്ങൾക്ക് ഏറെ ആരാധകരുണ്ട്' എന്നായിരുന്നു സെയ്ഫുദ്ദീന്റെ ട്വീറ്റ്. തന്നെ ടാഗ് ചെയ്തുള്ള ട്വീറ്റ് ശ്രദ്ധയിൽ പെട്ട ദുൽഖർ ആരാധകന് നന്ദിയറിയിച്ച് രംഗത്ത് വന്നു.
'ഒരുപാട് നന്ദി. ബംഗ്ലാദേശിലെ എല്ലാവർക്കും ഒരുപാട് സ്നേഹം. കോളജ് സമയത്ത് എനിക്ക് ഏറെ ബംഗ്ലാദേശി സുഹൃത്തുക്കളുണ്ടായിരുന്നു. അവരുമായുള്ള അടുപ്പം ഇപ്പോഴും സൂക്ഷിക്കുന്നു' എന്നായിരുന്നു ദുൽഖറിന്റെ റീട്വീറ്റ്.
മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് ചാർലി. ദുൽഖർ സൽമാൻ, പാർവതി മേനോൻ, അപർണ ഗോപിനാഥ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ.