- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിക്ക സോഷ്യൽ മീഡിയയിലും പൊളിച്ചു; ലാലേട്ടനെയും, മമ്മൂക്കയെയും പിന്നിലാക്കി ദുൽഖർ സൽമാന്റെ ഫേസ്‌ബുക്ക് പേജിന് 50 ലക്ഷം ലൈക്ക്; ആരാധകരുടെ സ്‌നേഹവും, പ്രോത്സാഹനവുമാണ് ഏറ്റവും വലിയ അവാർഡെന്ന് ദുൽഖർ സൽമാൻ
തിരുവനന്തപുരം: യുവജനങ്ങളുടെ ഹരമായ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിലും സൂപ്പർതാരം.നടന്റെ ഫേസ്‌ബുക്ക് പേജിന് ലൈക്കുകൾ 50 ലക്ഷം കവിഞ്ഞു.ചുരുങ്ങിയ നാൾ കൊണ്ട് ഈ നേട്ടം കൈവരിച്ച ദുൽഖർ മോഹൻലാലിനെയും, മമ്മൂട്ടിയെയും പിന്നിലാക്കി തിളങ്ങുന്ന താരമായിരിക്കുകയാണ്. തന്റെ നല്ലതും, ചീത്തയുമായ കാലങ്ങളിൽ ഒപ്പം നിന്ന ആരാധകർക്ക് ദുൽഖർ ഫേസ്‌ബുക്ക് പേജിൽ നന്ദി പറഞ്ഞു.സ്‌നേഹവും, പ്രോൽസാഹനവുമാണ് തന്റെ ചലച്ചിത്ര ജീവിതത്തിലൈ ഏറ്റവും വലിയ പുരസ്‌കാരമെന്ന്് അദ്ദേഹം കുറിച്ചിട്ടു. കമന്റ് ബോക്‌സിൽ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്. എന്ത് ആയാലും പോളിച്ചു 50 ലക്ഷം ലൈക്ക് ആയി ഇല്ലെ ? കൂടുതൽ തമിഴ് , ഹിന്ദി സിനിമകൾ കിട്ടി ഇനിയും കുറെ ഉയരങ്ങളിൽ എത്തട്ടെ! ഫേസ്‌ബുക്കിൽ 50 ലക്ഷം ലൈക്ക് കളുമായി കുഞ്ഞിക്ക ചുരുങ്ങിയ കാലയളവിൽ നിന്നുകൊണ്ട് ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള നടൻ എന്ന ബഹുമതിയും ഇനി കുഞ്ഞിക്കയ്ക്ക് സ്വന്തം..ഇങ്ങനെ പോകുന്നു ദുൽഖറിന്റെ കമന്റ് ബോക്‌സിലെ അഭിപ്രായങ്ങൾ. താരങ്ങളുടെ ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിൽ തുടരുന്ന പൊരിഞ്ഞ പോരാട്ടമ
തിരുവനന്തപുരം: യുവജനങ്ങളുടെ ഹരമായ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിലും സൂപ്പർതാരം.നടന്റെ ഫേസ്‌ബുക്ക് പേജിന് ലൈക്കുകൾ 50 ലക്ഷം കവിഞ്ഞു.ചുരുങ്ങിയ നാൾ കൊണ്ട് ഈ നേട്ടം കൈവരിച്ച ദുൽഖർ മോഹൻലാലിനെയും, മമ്മൂട്ടിയെയും പിന്നിലാക്കി തിളങ്ങുന്ന താരമായിരിക്കുകയാണ്.
തന്റെ നല്ലതും, ചീത്തയുമായ കാലങ്ങളിൽ ഒപ്പം നിന്ന ആരാധകർക്ക് ദുൽഖർ ഫേസ്‌ബുക്ക് പേജിൽ നന്ദി പറഞ്ഞു.സ്‌നേഹവും, പ്രോൽസാഹനവുമാണ് തന്റെ ചലച്ചിത്ര ജീവിതത്തിലൈ ഏറ്റവും വലിയ പുരസ്‌കാരമെന്ന്് അദ്ദേഹം കുറിച്ചിട്ടു. കമന്റ് ബോക്‌സിൽ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്.
എന്ത് ആയാലും പോളിച്ചു 50 ലക്ഷം ലൈക്ക് ആയി ഇല്ലെ ? കൂടുതൽ തമിഴ് , ഹിന്ദി സിനിമകൾ കിട്ടി ഇനിയും കുറെ ഉയരങ്ങളിൽ എത്തട്ടെ!
ഫേസ്‌ബുക്കിൽ 50 ലക്ഷം ലൈക്ക് കളുമായി കുഞ്ഞിക്ക ചുരുങ്ങിയ കാലയളവിൽ നിന്നുകൊണ്ട് ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള നടൻ എന്ന ബഹുമതിയും ഇനി കുഞ്ഞിക്കയ്ക്ക് സ്വന്തം..ഇങ്ങനെ പോകുന്നു ദുൽഖറിന്റെ കമന്റ് ബോക്‌സിലെ അഭിപ്രായങ്ങൾ.
താരങ്ങളുടെ ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിൽ തുടരുന്ന പൊരിഞ്ഞ പോരാട്ടമാണ് ലൈക്കുകളുടെ എണ്ണം കൂട്ടുന്നതും കുറയ്ക്കുന്നതും. വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന കാലത്ത് നസ്രിയ നസീമായിരുന്നു സോഷ്യൽ മീഡിയയിലെ സൂപ്പർ താരം. നസ്രിയയ്ക്ക് ലൈക്കടിക്കാൻ യുവാക്കളുടെ മൽസരമായിരുന്നു.ഏതായാലും തന്റെ വളരുന്ന ജനസമ്മതിയിൽ ദുൽഖറിന് അഭിമാനിക്കാം.സോലോ, സലാം ബുക്കാരി,ഒരു ഭയങ്കര കാമുകൻ,തുടങ്ങിയവയാണ് ദുൽഖറിന്റെ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.