മലയാളത്തിലെ മെഗാ സ്റ്റാറിന്റെ 65 ആഞ്ചാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സിനിമാ താരങ്ങളും ആരാധകരും ഇന്നലെ സോഷ്യൽ മീഡിയയിൽ ആശംസകൾ ആറിയിച്ചത് വലിയ വാർത്തയായിരുന്നു. മമ്മൂട്ടിയും കുടുംബവും ഉൾപ്പെടുന്ന ഫോട്ടോ പോസ്റ്റ് ചെയ്തു രസകരമായ പോസ്റ്റിലൂടെ ദുൽഖർ പിറന്നാൾ ആശംസിച്ചിരുന്നു. ഞാൻ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ പുത്രൻ എന്നും ദുൽഖർ കുറിച്ചിരുന്നു. ഒപ്പം സൂപ്പർ ലക്ഷ്വറി കാറായ എസ് ക്ലാസ് സമ്മാനവും നൽകിയിരിക്കുന്നു.

നാളുകൾക്ക് മുമ്പ് മമ്മൂട്ടി പോർഷെ കയിൻ സ്വന്തമാക്കിയിരുന്നു. ടയോട്ട ലാന്റ് ക്രൂയിസർ, ഔഡി എ8, ടൊയോട്ട ഫോർച്ചൂണർ, മിസ്തുബുഷി പജീറോ സ്പോർട്സ്, മിനി കൂപ്പർ, ബിഎം ഡബ്ല്യൂ കാറുകളും മമ്മൂട്ടിക്കുണ്ട് .എസ് ക്ലാസിന്റെ ഡീസൽ വകഭേതം എസ് 350 ഡിയാണ് ദുൽഖർ സമ്മാനിച്ചിരിക്കുന്നത്. ഏകദേശം 1.15 കോടി രൂപയാണ് എസ് 350 ഡിയുടെ കൊച്ചി ഷോറും വില.