- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരൂക്കാരനായി അരങ്ങേറ്റം; ആകർഷ് ഖുറാനയുടെ ചിത്രത്തിൽ ഇർഫാൻ ഖാനും മുഖ്യ വേഷത്തിൽ; മലയാളിയുടെ സ്വന്തം ദുൽഖർ സൽമാൻ ഇനി ബോളിവുഡിലേയും താരം
കൊച്ചി: ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കർവാന്റെ ഷൂട്ടിങ്ങിന് തുടക്കം. അഭിനേതാവും തിരക്കഥാകൃത്തുമായ ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഊട്ടിയിലാണ് ആരംഭിച്ചത്. റോണി സ്‌ക്രുവാല നിർമ്മിക്കുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം ബോളിവുഡ് താരം ഇർഫാൻ ഖാനും നായക സമാന വേഷത്തിലെത്തുന്നു. മിഥില പാക്കറാണ് നായിക. ബംഗളൂരു നിവാസിയായ ഒരു കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുക. ഹുസൈൻ ദലാൽ. അക്ഷയ് ഖുറാന എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

X
കൊച്ചി: ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കർവാന്റെ ഷൂട്ടിങ്ങിന് തുടക്കം. അഭിനേതാവും തിരക്കഥാകൃത്തുമായ ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഊട്ടിയിലാണ് ആരംഭിച്ചത്.
റോണി സ്‌ക്രുവാല നിർമ്മിക്കുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം ബോളിവുഡ് താരം ഇർഫാൻ ഖാനും നായക സമാന വേഷത്തിലെത്തുന്നു. മിഥില പാക്കറാണ് നായിക. ബംഗളൂരു നിവാസിയായ ഒരു കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുക. ഹുസൈൻ ദലാൽ. അക്ഷയ് ഖുറാന എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Next Story

