ദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിങ് ദിവസം ഉറക്കളച്ചിരുന്ന ഡയലോഗ് പഠിക്കുന്ന ദുൽഖറിന്റെ ചിത്രത്തിന് സോഷ്യൽമീഡിയയിൽ വലിയ കൈയടിയായിരുന്നു ലഭിച്ചത്. പരീക്ഷയ്ക്ക് പോലും താൻ ഇത്രയും മെനക്കിട്ടില്ലെന്ന് കമന്റുമായായിരുന്നു ദുൽഖറിന്റ അന്നത്തെ പോസ്റ്റ്. അതുകൊണ്ട് തന്നെ തെലുങ്ക് ചിത്രത്തിൽ ഭാഷ വശമില്ലാത്തതിനാൽ ഡയലോഗ് പഠിക്കാൻ താരം പെടാപെടുന്ന കാര്യം ഇതിലൂടെ വ്യക്തമായിരുന്നു. ഇപ്പോഴിതാ ചിത്രം റിലിസായി മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ അതിന് പിന്നിലെ വിശേഷങ്ങൾ നടൻ തന്നെ വ്യക്തമാക്കുകയാണ്.

കാതൽ മന്നൻ ജമിനി ഗണേശനായി മഹാനടിയിൽ തകർപ്പൻ പ്രകടനമാണ് ദുൽഖർ കാഴ്ചവച്ചത്. നടിഗർ തിലകം എന്ന പേരിൽ തമിഴിലും മഹാനടിയായി തെലുങ്കിലും ഇറങ്ങിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടി മുന്നേറുമ്പോഴും, ചിത്രം തനിക്ക് വലിയൊരു വെല്ലുവിളി തന്നെയായിരുന്നെന്ന് സമ്മതിക്കുകയാണ് ദുൽഖർ.

തെലുങ്കിൽ സിനിമയിലെ ഓരോ ഡയലോഗും ദുൽഖർ തന്നെയാണ് പറഞ്ഞത്. ഓരോ വാക്കിന്റെയും പരിപൂർണ അർത്ഥം മനസിലാക്കിയതിന് ശേഷമായിരുന്നു ഡയലോഗ് ഡെലിവറി. അപ്പോഴും തെറ്റുകൾ പറ്റുമായിരുന്നു. അവർ തിരുത്തുമ്പോഴല്ലാതെ എന്താണ് തെറ്റെന്ന് ആദ്യമൊന്നും എനിക്ക് മനസിലായിരുന്നില്ല. ഉച്ഛാരണം പൂർണമാകുന്നതുവരെ ഓരോ വാക്കും നൂറു തവണയെങ്കിലും ആവർത്തിച്ചിട്ടുണ്ടാകും-ദുൽഖർ പറഞ്ഞു.

ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും അച്ഛൻ ചെയ്തതിൽ നിന്നും വ്യത്യസ്തമായിരിക്കണം അവ എന്ന് ആഗ്രഹിക്കാറുണ്ട്. അദ്ദേഹത്തെ പകർത്താൻ ശ്രമിക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല. ആർക്കും അതിന് കഴിയുകയുമില്ല. എന്നാൽ മെഗാതാരത്തിന്റെ മകൻ എന്ന നിലയിൽ സിനിമയിലേക്കുള്ള തന്റെ കടന്നുവരവ് ഏറെ സുഗമമായിരുന്നെന്ന് ഡി.ക്യു വ്യക്തമാക്കുന്നു.