- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണവിന്റെ സിനിമാ പ്രവേശനത്തിൽ കുടുംബം ആകാംക്ഷയിലാണ്; പക്ഷേ, അവർക്ക് പേടിക്കാനൊന്നുമില്ല;എനിക്ക് ഉറപ്പാണ് നീ ജനിച്ചത് തന്നെ സൂപ്പർസ്റ്റാർ ആകാനാണെന്ന്; പ്രണവിന് ആശംസയുമായി ദുൽഖർ സൽമാൻ
കൊച്ചി: മലയാളത്തിലെ താര ചക്രവർത്തിമാരുടെ മക്കളായ ദുൽഖറും പ്രണവും പ്രേക്ഷകരുടേയും പ്രിയതാരങ്ങളാണ്. ദുൽഖർ മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ഹിന്ദിയിലുമൊക്കെ അരങ്ങ് തകർക്കുമ്പോൾ പ്രണവ് ആദ്യ ചിത്രവുമായി എത്തുകയാണ്. ഇപ്പോഴിതാ പ്രണവിന് ആശംസയുമായി എത്തിയിരിക്കുകയാണ്. ഫേസ്‌ബുക്ക് വഴിയാണ് താരം ആശംസകളുമായി എത്തിയത്. പ്രണവിന്റെ സിനിമാ പ്രവേശനത്തിൽ കുടുംബം ആകാംക്ഷയിലാണ്. പക്ഷേ, അവർക്ക് പേടിക്കാനൊന്നുമില്ല കാരണം എനിക്ക് ഉറപ്പായിരുന്നു, നീ ജനിച്ചത് തന്നെ സൂപ്പർസ്റ്റാർ ആകാനാണെന്ന്, ദുൽഖർ സൽമാൻ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. ചെറുപ്പം മുതലെ നമ്മൾ തമ്മിൽ വലിയൊരു സ്‌നേഹബന്ധമുണ്ട്. നിന്നെ കണ്ട അന്ന് മുതൽ. നിനക്ക് ഏഴ് വയസുള്ളപ്പോൾ സ്‌കൂളിൽ പഠിക്കുമ്‌ബോഴാണ് നമ്മൾ അടുത്ത കൂട്ടുകാരാകുന്നത്. നീ എന്റെ കുഞ്ഞ് അനുജനാണ്. നിന്റെ വളർച്ചയുടെ ഓരോ ചുവടിലും ഞാൻ ആഘോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് എന്ന് ചാലുച്ചേട്ടൻ' ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയു
കൊച്ചി: മലയാളത്തിലെ താര ചക്രവർത്തിമാരുടെ മക്കളായ ദുൽഖറും പ്രണവും പ്രേക്ഷകരുടേയും പ്രിയതാരങ്ങളാണ്. ദുൽഖർ മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ഹിന്ദിയിലുമൊക്കെ അരങ്ങ് തകർക്കുമ്പോൾ പ്രണവ് ആദ്യ ചിത്രവുമായി എത്തുകയാണ്. ഇപ്പോഴിതാ പ്രണവിന് ആശംസയുമായി എത്തിയിരിക്കുകയാണ്. ഫേസ്‌ബുക്ക് വഴിയാണ് താരം ആശംസകളുമായി എത്തിയത്.
പ്രണവിന്റെ സിനിമാ പ്രവേശനത്തിൽ കുടുംബം ആകാംക്ഷയിലാണ്. പക്ഷേ, അവർക്ക് പേടിക്കാനൊന്നുമില്ല കാരണം എനിക്ക് ഉറപ്പായിരുന്നു, നീ ജനിച്ചത് തന്നെ സൂപ്പർസ്റ്റാർ ആകാനാണെന്ന്, ദുൽഖർ സൽമാൻ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.
ചെറുപ്പം മുതലെ നമ്മൾ തമ്മിൽ വലിയൊരു സ്‌നേഹബന്ധമുണ്ട്. നിന്നെ കണ്ട അന്ന് മുതൽ. നിനക്ക് ഏഴ് വയസുള്ളപ്പോൾ സ്‌കൂളിൽ പഠിക്കുമ്‌ബോഴാണ് നമ്മൾ അടുത്ത കൂട്ടുകാരാകുന്നത്. നീ എന്റെ കുഞ്ഞ് അനുജനാണ്. നിന്റെ വളർച്ചയുടെ ഓരോ ചുവടിലും ഞാൻ ആഘോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് എന്ന് ചാലുച്ചേട്ടൻ' ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ തിരക്കഥ ജീത്തു ജോസഫ് തന്നെയാണ്. Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്ബാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമ്മിക്കുന്നത്. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും
ആദിയുടെ ടീസറിനും, ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.