കൊച്ചി: റൊമാന്റിക് കോമഡി ചിത്രമായി ഒരുങ്ങുന്ന 'കണ്ണുംകണ്ണും കൊള്ളയടിത്താലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ദുൽഖർ സൽമാൻ.ഡെസിൽ പെരിയ സ്വാമി സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുകയാണ്.

സിദ്ധാർത്ഥ് എന്ന ഐടി പ്രൊഫഷണലായാണ് ദുൽഖർ ചിത്രത്തിൽ വേഷമിടുന്നത്. ഋതു വർമയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഷൂട്ടിങ് ഡെൽഹി, ഗോവ, ചെന്നൈ, മുബൈ എന്നിവിടങ്ങളിലായി നടക്കും. കെ എം ഭാസ്‌കരൻ ക്യമാറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം ടി സന്താനം നിർവഹിക്കുന്നത്.

ദുൽഖർ സൽമാന്റെ കരിയറിലെ 25ാമത്തെ സിനിമയാണിത്. സിനിമയിലെത്തി ആറു വർഷം പൂർത്തിയായ ദിവസമായിരുന്നു ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അതേ സമയം ഇപ്പോഴത്തെ സോഷ്യൽ മീഡിയ സെൻസേഷനായ പ്രിയ വാര്യർ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തു. ദുൽഖറിന്റെ കൂടെ അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും താരം പറയുന്നു.